അസഹിഷ്ണതയ്‌ക്കെതിരേ ഇടപെടാന്‍ സിനിമയ്ക്ക് കഴിയും: കമല്‍
കൊച്ചി: അസഹിഷ്ണുത നിറയുന്ന വാര്‍ത്തമാനകാലത്ത് ജനകീയ ഇടപെടലുകള്‍ക്ക് ഏറ്റവും ശ്രദ്ധേയ മാധ്യമം സിനിമയാണെന്ന് ചലച്ചിത്ര സംവിധായകന്‍ കമല്‍ പറഞ്ഞു.
എറണാകുളത്ത് ഡിവൈഎഫ്‌ഐ എറണാകുളം ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന ഫിലിം ഫെസ്റ്റിവല്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദേഹം. കലാപരമായ ഇടപെടല്‍ മനുഷ്യനെ നവീകരിക്കുകയും സാംസ്‌കാരികമായി ഉയര്‍ത്തുകയും ചെയ്യും.
ലക്ഷ്യബോധവും സന്ദേശവും നല്‍കുന്ന കാലമേന്‍മയുള്ള ചിത്രങ്ങളോട് ആവേശകരമായ ഒരിഷ്ടം കാണികളില്‍ വളര്‍ന്ന് വരണം. ആസ്വാദന തലം ഇതിലേക്ക് വളരണമെന്നും കമല്‍ അഭിപ്രായപ്പെട്ടു. അസഹിഷ്ണുതക്കെതിരെ സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകളും സാംസ്‌കാരിക ഇടപെടലും തന്നെയാണ് മരുന്ന്.
വാണിജ്യ സിനിമയുടെ മോഹ വലയത്തില്‍ നിന്ന് മാറി കലാമൂല്യമുള്ള സിനിമയെടുക്കുകയെന്നത് സമര രൂപവും സാമൂഹിക നീതിക്കായുള്ള പോരാട്ടവും ജീവിത സമരവുമാണെന്നും അദ്ദേഹം പറഞ്ഞു. കച്ചവട സിനിമയുടെ പ്രലോഭനങ്ങള്‍ നിരാകരിച്ച് മികച്ച സിനിമയുടെ വഴിയില്‍ മാറി നടക്കുന്നവരാകും വരുംകാല സിനിമയെ അടയാളപെടുത്തുക.
സിനിമയുടെ ഭാവി നിര്‍ണയിക്കുന്നതും ഇവരാകും. വാണിജ്യ സിനിമയില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക ലാഭവും സാധാരണ പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയും അത്രയെളുപ്പം വലിച്ചെറിയാന്‍ കഴിയുന്നതല്ല. എന്നിരിക്കെ പുതുതലമുറ സിനിമാപ്രവര്‍ത്തകരില്‍ നിന്ന് പോലും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമക്ക് വേണ്ടി ശ്രമങ്ങളുണ്ടാകുന്നത് അംഗീകരിക്കാതെ വയ്യ. കാമ്പസ് രാഷ്ട്രീയം ഇല്ലാതായത് യുവാക്കളില്‍ സാമൂഹ്യബോധം കുറയുന്നതിന് ഇടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയേറ്ററില്‍ നടന്ന ചടങ്ങില്‍ ഡിവൈഎഫ്‌ഐ ബ്ലോക് പ്രസിഡന്റ് സോളമന്‍ സിജു അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."