ഭൂമി വിവാദം; എം.എല്‍.എക്കെതിരേ നടപടിയെടുക്കണം: വി.എം ഉമ്മര്‍ മാസ്റ്റര്‍
താമരശ്ശേരി: ഭരണ സ്വാധീനമുപയോഗിച്ച് മിച്ചഭൂമിക്കേസില്‍ ഹാജരാവാതെ അട്ടിമറി നടത്താന്‍ ശ്രമിച്ച ജോര്‍ജ്ജ് എം.തോമസ് എം.എല്‍.എക്കെതിരേ നടപടിയെടുക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് വി.എം ഉമ്മര്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.
ഭൂപരിഷ്കരണ നിയമത്തിന്റെ മേനിപറഞ്ഞുനടക്കുന്ന സി.പി.എം പാര്‍ട്ടിയുടെ എം.എല്‍.എ തന്നെ നിയമലംഘനം നടത്തിയ സംഭവം ഗൗരവകരമാണ്. കുറ്റം ചെയ്താല്‍ നടപടിയുണ്ടാവുമെന്ന സി.പി.എം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ആത്മാര്‍ത്ഥമാണെങ്കില്‍ എം.എല്‍.എക്കെതിരേ നടപടിയെടുക്കണം.
തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ നല്കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ട ലാന്റ്ബോര്‍ഡില്‍ കേസുള്ള ഭൂമിയാണ് സാധാരണ ഭൂമിയായി കാണിച്ചിട്ടുള്ളത്. തെറ്റിദ്ധാരണജനകമായ വിവരം നല്കിയ എം.എല്‍.എക്കെതിരേ ഇലക്ഷന് കമ്മിഷന് നടപടിയെടുക്കണം. റബര്‍ തോട്ടത്തെ തെങ്ങിന് തോട്ടമായി തെറ്റായി എഴുതിയതാണ് മിച്ചഭൂമി കേസ് ഉണ്ടാവാനിടയാക്കിയതെന്ന് പറയുന്ന എം.എല്‍.എ നേരത്തെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചിരുന്നില്ലെന്നും ഉമ്മര്‍മാസ്റ്റര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."