കനേഡിയന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്
ടൊറന്‍ഡോ: കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ,കനേഡിയന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ശുപാര്‍ശ പ്രകാരം ഗവര്‍ണര്‍ ജൂലിയ പെയറ്റാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്. ഒക്ടോബര്‍ 21നാണ് തെരഞ്ഞെടുപ്പ് നടക്കുക. പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ ജസ്റ്റിന്‍ ട്രൂഡോ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.
നിരവധി കാര്യങ്ങള്‍ നടപ്പാക്കാനുണ്ടെന്നും ലിബറല്‍ സര്‍ക്കാറിന് കീഴില്‍ തന്നെ രാജ്യം മുന്നോട്ടു കുതിക്കുമെന്നും ട്രൂഡോ വ്യക്തമാക്കി. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിക്ക് പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ലിംഗസമത്വവും പരിസ്ഥിതി പ്രാധാന്യവും ആഹ്വാനം ചെയ്താണ് 2015ല്‍ ട്രൂഡോ അധികാരത്തിലേറിയത്. എന്നാല്‍, സമ്പത് വ്യവസ്ഥയിലും വരുമാനത്തിലെ അസമത്വവും ജനങ്ങളില്‍ സര്‍ക്കാറിനെതിരായ വികാരം ശക്തമാണ്. തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിക്ക് 34.6 ശതമാനവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 30.7 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിപ്രായ സര്‍വെ ചൂണ്ടിക്കാട്ടുന്നത്.
ലിബറല്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികള്‍ കൂടാതെ ജഗ്മീത് സിങ് നേതൃത്വം നല്‍കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയും എലിസബത്ത് മെയ് നേതൃത്വം നല്‍കുന്ന ഗ്രീന്‍ പാര്‍ട്ടിയും മല്‍സര രംഗത്തുണ്ട്.നിലവിലെ 338 അംഗ പാര്‍ലമെന്റില്‍ ലിബറല്‍ പാര്‍ട്ടിക്ക് 177 സീറ്റും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 95 സീറ്റുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."