അധ്യാപകരെ പോക്സോ നിയമ സാക്ഷരരാക്കാനുള്ള പദ്ധതിക്ക് തുടക്കം
കോഴിക്കോട്: ജില്ലയിലെ മുഴുവന്‍ അധ്യാപകരെയും പോക്സോ നിയമ സാക്ഷരരാക്കാനുള്ള പദ്ധതിയുമായി ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയും ചൈല്‍ഡ് ലൈനും. ലക്ഷ്യം കൈവരിച്ചാല്‍ ഇന്ത്യയിലെ തന്നെ പോക്സോ നിയമസാക്ഷരത നേടുന്ന ജില്ലയാകും കോഴിക്കോട്. ഇതിനുള്ള പദ്ധതികള്‍ക്കും പരിശീലനങ്ങള്‍ക്കും ജില്ലയില്‍ തുടക്കം കുറിച്ചു.
പോക്സോ അലര്‍ട്ട് 2 പദ്ധതിയില്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്കും ഹൈസ്കൂള്‍, എല്‍.പി, യു.പി പ്രധാനാധ്യാപകര്‍ക്കും പരിശീലനം നല്കി. തുടര്‍ന്ന് മുഴുവന്‍ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും പരിശീലനം നല്‍കും. ബി.ആര്.സി ട്രെയിനര്‍മാരാണ് അധ്യാപകര്‍ക്കുള്ള പരിശീലനത്തിനു നേതൃത്വം നല്‍കുക. ബി.ആര്.സി ട്രെയിനര്‍മാര്‍ക്കുള്ള ആദ്യപരിശീലന പരിപാടി പന്തലായനി ബി.ആര്.സിയില്‍ നടന്നു. ചടങ്ങ് കെ. ദാസന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജി എം.പി ജയരാജ് അധ്യക്ഷനായി.
വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ അഷ്റഫ് കാവില്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോഡിനേറ്റര്‍ മുഹമ്മദ് അഫ്സല് എന്നിവര്‍ പോക്സോ നിയമത്തെക്കുറിച്ചും ജുവനൈല്‍ ജസ്റ്റിസ് നിയമത്തെ കുറിച്ചും ക്ലാസുകള്‍ നയിച്ചു. കൊയിലാണ്ടി ബി.പി.ഒ ഡോ. എം.ജി ബല്‍രാജ് സ്വാഗതവും കുന്നുമ്മല്‍ ബി.പി.ഒ കെ.കെ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."