ചിതയൊരുക്കാന്‍ സ്ഥലമില്ല; വീട്ടുമുറ്റത്ത് മാതാവിന്റെ മൃതദേഹം ദഹിപ്പിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തില മൂന്നാം വാര്‍ഡ് പൂവ്വത്തുംചോല ലക്ഷംവീട് കോളനിയില്‍ ഡെങ്കിപ്പനി മൂലം മരണപ്പെട്ട പാറക്കല്‍ രാജന്റെ ഭാര്യ കനകമ്മയുടെ മൃതദേഹം പൊതുശ്മശാനമില്ലാത്തിനാല്‍ മക്കള്‍ വീട്ടുമുറ്റത്ത് ചിതയൊരുക്കി ദഹിപ്പിച്ചു. ടൗണ്‍ പ്രദേശമടക്കമുള്ള 90 ശതമാനം പഞ്ചായത്തുകളിലും പൊതുശ്മശാനങ്ങള്‍ ഉണ്ടായെങ്കിലും ജനസംഖ്യയില്‍ മുപ്പത് ശതമാനം വരുന്ന ദരിദ്രരായ പട്ടികജാതി വിഭാഗങ്ങള്‍ക്ക് പൊതുശ്മശാനമില്ലാത്തതന്റെ പ്രയാസം നേരിടുകയാണ്.
രണ്ടേക്കര്‍ സ്ഥലം പൊതുശ്മശാനത്തിനായി സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കിയത് പഞ്ചായത്തിന്റെ കൈവശമുണ്ട്. ഇരുപത് ലക്ഷം രൂപ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ശ്മശാനത്തിനായി അനുവദിക്കുകയും ചെയ്തു. എന്നാല്‍ ബാലിശമായ കാരണങ്ങളുന്നയിച്ച് ശ്മശാനത്തിന്റെ പ്രവൃത്തി പഞ്ചായത്ത് നിര്‍ത്തുകയായിരുന്നു. കാല്‍നൂറ്റാണ്ടിലധികമായി ഈ ആവശ്യം ഉന്നയിച്ച് ജനങ്ങള്‍ സമര പ്രക്ഷോഭങ്ങള്‍ നടത്തുന്നു. പരിസരവാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാത്ത രീതിയില്‍ ആധുനികരീതിയില്‍ മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്ന ശ്മശാനങ്ങള്‍ പല പഞ്ചായത്തുകളിലും നിലവില്‍ വന്നുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."