HOME
DETAILS
MAL
ഔറംഗസേബിന്റെ തത്വശാസ്ത്രമാണ് ഭീകര സംഘടനകള്‍ പിന്തുടരുന്നതെന്ന് നഖ്വി
backup
September 12 2019 | 18:09 PM
ന്യൂഡല്‍ഹി: മുഗള്‍ ഭരണാധികാരിയായ ഔറംഗസേബ് പിന്തുടര്‍ന്ന തത്വശാസ്ത്രമാണ് പില്ക്കാലത്ത് അല്‍ ഖ്വയ്ദ, ലഷ്കറെ ത്വയ്ബ, ഐ.എസ് തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് വഴിതെളിച്ചതെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബാസ് നഖ്വി. മുഗള്‍ രാജകുമാരന് ദാര ശികോഹിന്റെ അനുസ്മരണസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്താര്‍ അബ്ബാസിന്റെ അഭിപ്രായപ്രകടനം. ദാര രാജകുമാരന് ദേശീയതയുടെ പര്യായമായിരുന്നെങ്കില്‍ സഹോദരന് ഔറംഗസേബ് ഭീകരതയുടെ പ്രതീകമായിരുന്നെന്നും നഖ്വി കൂട്ടിച്ചേര്‍ത്തു. ഔറംഗസേബ് അരാജക വാദിയായിരുന്നു. ഹിംസയും അടിച്ചമര്‍ത്തലും മാത്രം പിന്തുടര്‍ന്ന അദ്ദേഹത്തെ മതാന്ധന്മാരും ചില ഇടതുരാഷ്ട്രീയക്കാരും ഭൗതിക ചരിത്രകാരന്മാരും മികച്ച ഭരണാധികാരിയായി വാഴ്ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."