മേപ്പാടിയില്‍ കൃഷി ഓഫിസറില്ലാതായിട്ട് മാസങ്ങള്‍; ക്ഷമ നശിച്ച് പൊതുജനം
മേപ്പാടി: ജില്ലയിലെ വിസ്തൃതിയില്‍ മുന്നിലുള്ള പഞ്ചായത്തായ മേപ്പാടിയില്‍ കൃഷി ഓഫിസറില്ലാതായിട്ട് മാസം രണ്ട് കഴിഞ്ഞു. ഇടക്ക് മൂപ്പൈനാട് പഞ്ചായത്തിലെ കൃഷി ഓഫിസര്‍ വന്നു പോകുമായിരുന്നു. എന്നാല്‍ മൂപ്പൈനാട് പഞ്ചായത്തിലെ ലൈഫ് ഭവന്‍ പദ്ധതി ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ കൃത്യമായി നടത്താന്‍ കാലതാമസം നേരിട്ടതോടെ പഞ്ചായത്ത് ഭരണസമിതി ജില്ലാ കൃഷി ഓഫിസര്‍ക്ക് പരാതി നല്‍കി.
ഇതോടെ മുപ്പൈനാട് കൃഷി ഓഫിസറെ തല്‍ക്കാലം അയക്കേണ്ടതില്ലെന്ന് ജില്ലാ കൃഷിഭവനില്‍ നിന്ന് തീരുമാനവുമെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂപ്പൈനാട് കൃഷി ഓഫിസറുടെ വരവും നിന്നു. ജില്ലയിലെ വലിയ പഞ്ചായത്തുകളിലൊന്നായ മേപ്പാടി പഞ്ചായത്തില്‍ കൃഷിഭവനില്‍ നിത്യേന നിരവധി പേരാണ് വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി വന്നു ഓഫിസറില്ലെന്ന കാരണത്താല്‍ മടങ്ങി പോകുന്നത്.
ഇതോടെ വിവിധ ഇനം സര്‍ട്ടിഫിക്കറ്റുകള്‍, കെ.എല്‍.യു പദ്ധതി, ജനകീയ പദ്ധതി തുടങ്ങി വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളും പാതിവഴിയിലായി. ജനകീയ പദ്ധതി ഡിസംബറില്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. ഇതിനിടയില്‍ 45ഓളം കൃഷി ഓഫിസര്‍മാരെ നിയമിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. ഇതിലും മേപ്പാടിയെ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇപ്പോള്‍ അസിസ്റ്റന്റ് തസ്തികയിലുള്ള മൂന്ന് പേര്‍ മാത്രമാണ് ഓഫിസിലുള്ളത്. അവര്‍ക്കാകട്ടെ നിശ്ചിത പരിതിക്കപ്പുറം പ്രവര്‍ത്തിക്കുവാനും കഴിയില്ല. നിത്യവും വന്നു പോകുന്നവര്‍ ഓഫിസിലുള്ളവരോട് ദേഷ്യപ്പെട്ടും പരാതി പറഞ്ഞും നിരാശയോടെ മടങ്ങുകയാണ്. എത്രയും വേഗം കൃഷി ഓഫിസറെ നിയമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."