HOME
DETAILS

ഇടതുപക്ഷ ഭരണത്തില്‍ അയിത്താചരണം!

  
backup
June 12 2017 | 21:06 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%af%e0%b4%bf%e0%b4%a4

ജാതീയതക്കും അയിത്താചരണത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരേ സന്ധിയില്ലാ സമരം നടത്തിയ പാരമ്പര്യമാണ് കേരളം ഭരിക്കുന്ന സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടേത്. സഞ്ചാര സ്വാതന്ത്ര്യത്തിനും അവസരസമത്വത്തിനും വേണ്ടി വീറോടെ പൊരുതുകയും അതെല്ലാം നേടിയെടുത്തുവെന്ന് അഭിമാനിക്കുകയും ചെയ്യുന്ന സി.പി.എം നേതൃത്വം നല്‍കുന്ന ഭരണത്തില്‍ അയിത്താചരണം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന യാഥാര്‍ഥ്യം ഞെട്ടലോടെയായിരിക്കും കേരളം ശ്രവിച്ചിട്ടുണ്ടാവുക.
സഹന സമരങ്ങളിലൂടെയും വിപ്ലവ ജ്വാല ഉയര്‍ത്തിയുള്ള പ്രക്ഷോഭങ്ങളിലൂടെയും കേരളം നേടിയെടുത്തുവെന്ന് അഹങ്കരിക്കുന്ന സാംസ്‌കാരിക ഔന്നത്യം വെറും പൊള്ളയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പാലക്കാട്ടെ ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍നിന്നു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കോളനിയിലെ ചക്കിലിയ വിഭാഗത്തില്‍ പെടുന്ന നൂറ്റിഅന്‍പതോളം കുടുംബങ്ങള്‍ കടുത്ത ജാതിവിവേചനമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ വേരോട്ടം ഉണ്ടാക്കിയത് അധഃസ്ഥിത വിഭാഗത്തിന്റെയും കീഴാള വര്‍ഗത്തിന്റെയും അവസര സമത്വത്തിന് വേണ്ടിയുള്ള വീറുറ്റ പോരാട്ടങ്ങളിലൂടെയാണെന്നത് വിസ്മരിക്കാനാവില്ല. അയിത്ത ജാതിക്കാര്‍ക്ക് ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയും വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയും സമരം ചെയ്ത് വിജയിച്ചതാണ് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചരിത്രം. ഈ പ്രസ്ഥാനങ്ങള്‍ക്ക് നേതൃപരമായ ദിശാബോധം നല്‍കിയവരായിരുന്നു ശ്രീനാരായണ ഗുരുവും ഡോ. പല്‍പ്പുവും സഹോദരന്‍ അയ്യപ്പനും. ജാതീയതക്കും തൊട്ടുകൂടായ്മക്കും ഇവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ ഐതിഹാസിക സമരം കേരള ചരിത്രത്തിന്റെ ഭാഗവും കൂടിയാണ്.
മനുഷ്യരെല്ലാം ഒന്നാണെന്നും ഒരേ രക്തമാണ് സിരകളില്‍ ഓടുന്നതെന്നും വിവേചനം അസമത്വത്തിന്റെ മതിലുകളായിരിക്കും സൃഷ്ടിക്കുകയെന്നുമുള്ള തിരിച്ചറിവ് ജനതക്ക് നല്‍കിയത് മേല്‍പറഞ്ഞ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ നിഷ്‌കാമ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടായിരുന്നു. പന്തിഭോജനങ്ങളും മിശ്ര വിവാഹങ്ങളും ഇതിന്റെ ഭാഗമായി കേരളത്തിലുടനീളം നടന്നു. ഇത്തരം സമരങ്ങള്‍ ഉഴുതുമറിച്ച മണ്ണിലാണ് സമാനമായ ആശയങ്ങള്‍ പ്രചരിപ്പിച്ച് കമ്മ്യൂണിസം വിത്ത് പാകിയതും വേരുപിടിപ്പിച്ചതും. അല്ലാതെ അധഃസ്ഥിത വിഭാഗം ഒറ്റയിരിപ്പില്‍ കാള്‍മാര്‍ക്‌സിന്റെ ദാസ് കാപിറ്റല്‍ വായിച്ചല്ല. അയിത്തോച്ചാടനവും പന്തിഭോജനങ്ങളും ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയുള്ള സമരങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ പിന്തുടര്‍ച്ചക്കാര്‍ക്കാണ് ഗുണം ചെയ്തത്. ഇത്തരത്തിലുള്ള ചരിത്രമെല്ലാം മൂലധനമായുള്ള സി.പി.എം കേരളത്തില്‍ ഇടത്പക്ഷ ഭരണത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന വേളയില്‍ പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരത്ത് അയിത്തം അതി തീവ്രതയോടെ നിലനില്‍ക്കുന്നുവെന്നത് നാണക്കേടാണ്.
ഗോവിന്ദാപുരത്ത് നേരത്തെ തന്നെയുണ്ടായിരുന്ന അയിത്തം ശക്തിപ്രാപിച്ചത് ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരു യുവാവ് ചക്ലിയ വിഭാഗത്തില്‍പ്പെട്ട ഒരു യുവതിയെ വിവാഹം ചെയ്തതോടെയാണെന്ന് പറയപ്പെടുന്നു. അതിന് ശേഷം ഈ വിഭാഗത്തിന് നേരെ കടുത്ത ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ വയ്യ. പുരുഷന്മാര്‍ക്ക് ജോലിക്ക് പോകാന്‍ വയ്യ. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനാവുന്നില്ല. പേടിച്ചാണ് സ്ത്രീകള്‍ രാത്രികളില്‍ കഴിഞ്ഞുകൂടുന്നത്. പുരുഷന്മാരാകട്ടെ കൂട്ടത്തോടെ കുലദൈവ ക്ഷേത്രമൈതാനത്തും അന്തിയുറങ്ങുന്നു. കേരളത്തില്‍ തന്നെയാണ് ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേരളം ആര്‍ജ്ജിച്ചെന്ന് പറയപ്പെടുന്ന സാംസ്‌കാരിക മഹിമയുടെ കാപട്യമാണ് ഇവിടെ തുറന്ന് കാണിക്കുന്നത്. അയിത്താചാരവും ജാതീയമായ വേര്‍തിരിവും ഗോവിന്ദാപുരത്ത് തീവ്രമായി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നറിയുമ്പോള്‍ ഇതിനെതിരേ സര്‍ക്കാര്‍ ഭാഗത്തുനിന്നു ക്രിയാത്മകമായ ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നത് ഖേദകരം തന്നെ.
അംബേദ്കര്‍ കോളനിയില്‍ 133 വീടുകളില്‍ കഴിയുന്ന ചക്ലിയ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗം കടുത്ത പ്രതിസന്ധിയിലാണിപ്പോള്‍. അവര്‍ വയറു നിറയെ ആഹാരം കഴിച്ചിട്ട് ദിവസങ്ങളായിരിക്കുന്നു. ജീവിതം വഴിമുട്ടിയ ഇവര്‍ക്ക് അടിയന്തിര സഹായം എത്തിക്കുവാന്‍ ജില്ലാ ഭരണകൂടം സന്നദ്ധമാകണം. നിര്‍ഭയമായി പുറത്തിറങ്ങാനുള്ള സാഹചര്യം ഉണ്ടാകണം. ഏതാനും ദിവസം മുന്‍പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെറായി പന്തിഭോജനത്തിന്റെ ശതാബ്ദിയാഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് മറ്റുള്ളവര്‍ക്കൊപ്പം ഊണുകഴിച്ചത്. അതേ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷം കേരളം ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍ കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അയിത്താചരണവും നടക്കുന്നു. വിരോധാഭാസം തന്നെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  14 days ago
No Image

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  14 days ago
No Image

ഇന്ന് ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ നൽകാനുള്ളത് ഒമ്പത് കോടി

Kerala
  •  14 days ago
No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago