HOME
DETAILS
MAL
പായല്‍ തിങ്ങിനിറഞ്ഞു; കുത്തിയതോട് ജലഗതാഗതം നിലച്ചു
backup
October 30 2018 | 05:10 AM
ചേര്‍ത്തല: പായല്‍ തിങ്ങിനിറഞ്ഞതിനെ തുടര്‍ന്ന് കുത്തിയതോട് തോട്ടിലൂടെയുള്ള ഗതാഗതം നിലച്ചതായി പരാതി.
ഈ തോടിന്റെ കിഴക്കു ഭാഗം മുതല്‍ പടിഞ്ഞാറു വരെ പായല്‍ തിങ്ങിനിറഞ്ഞു കിടക്കുകയാണ്.
തൊഴില്‍ ചെയ്യാനാകാതെ മത്സ്യതൊഴിലാളികളും കക്കാ തൊഴിലാളികളുമാണ് ഇതു മുലം ദുരിതത്തിലായിരിക്കുന്നത്.
വള്ളങ്ങളില്‍ കുത്തിയതോട് മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ വാങ്ങിക്കൊണ്ടു പോകുന്നവരും പ്രതിസന്ധിയിലാണ്.
പായല്‍ നിറഞ്ഞ് ഒഴുക്കു നിലച്ചതിനാല്‍ ഈ മേഖലയില്‍ രൂക്ഷമായ കൊതുക് ശല്യവുമുണ്ട്. പഞ്ചായത്ത് അധികൃതര്‍ പായല്‍ നീക്കം ചെയ്യുവാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."