ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത ഗുജറാത്ത് മന്ത്രിമാര്‍ക്കെതിരേ വിമര്‍ശം
അഹമ്മദാബാദ്: ഗുജറാത്തില്‍ 100 മന്ത്രവാദികളുടെ നേതൃത്വത്തില്‍ നടന്ന ബാധയൊഴിപ്പിക്കല്‍ ചടങ്ങില്‍ മന്ത്രിമാര്‍ പങ്കെടുത്തത് വിവാദത്തില്‍. കഴിഞ്ഞ ശനിയാഴ്ചയാണ് ബൊട്ടാഡ് ജില്ലയിലെ ഗദ്ദാഡ ഗ്രാമത്തില്‍ ബാധയൊഴിപ്പിക്കല്‍ ചടങ്ങ് നടന്നത്.
ഗുജറാത്ത് വിദ്യാഭ്യാസ-റവന്യൂ മന്ത്രി ഭൂപേന്ദ്ര സിങ് ചുദസാമ, സാമൂഹികക്ഷേമ മന്ത്രി അത്മാറാം പര്‍മാര്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്ത് വിവാദത്തിലായത്. ഗുജറാത്തി ഭാഷയിലുള്ള ഗാനത്തിനുസരിച്ച് നൃത്തംചെയ്ത മന്ത്രവാദികളില്‍ രണ്ടുപേര്‍ ചങ്ങല ഉപയോഗിച്ച് സ്വയം മര്‍ദിക്കുന്നത് നോക്കിയിരിക്കുന്ന മന്ത്രിമാരുടെ വിഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തകരാണ് പരിപാടി സംഘടിപ്പിച്ചത്.
എന്നാല്‍ ബാധയൊഴിപ്പിക്കല്‍ ചടങ്ങായിരുന്നില്ല അവിടെ നടന്നതെന്നും ചില അദൃശ്യശക്തികളെ ആരാധിക്കുന്ന തായിരുന്നുവെന്നുമുള്ള വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി ചുദസാമ രംഗത്തെത്തി. മന്ത്രിമാര്‍ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണം ഉയര്‍ത്തി പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഗുജറാത്തിലെ യുക്തിവാദി നേതാവും ഭാരത് ജന്‍വിജ്ഞാന്‍ ജാഥ എന്ന എന്‍.ജി.ഒയുടെ അമരക്കാരനുമായ ജയന്ത് പാണ്ഡ്യ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് മന്ത്രമാര്‍ക്കെതിരായ ജനവികാരം ശക്തിപ്പെട്ടത്. ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതില്‍നിന്ന് മന്ത്രിമാരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ജയന്ത് പാണ്ഡ്യ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കത്തയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."