വൈദ്യുതി ഓഫിസ് ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭയുടെ നോട്ടിസ്
കാക്കനാട്: മൂന്ന് വര്‍ഷമായി വാടകക്കുടിശികയുളളതിനാല് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ജങ്ഷനിലുള്ള തൃക്കാക്കര നഗരസഭാ ഷോപ്പങ്ങ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത ബോര്‍ഡിന്റെ ഓഫിസ് ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ വീണ്ടും നോട്ടീസ് നല്കി.
നോട്ടീസ് ലഭിച്ചതോടെ വൈദ്യുതബോര്‍ഡ് അധികൃതര്‍ എന്തുചെയ്യണമെന്നറിയാതെ വിഷമവൃത്തത്തിലാണ് .
മൂന്ന് വര്‍ഷമായി വാടകക്കരാര്‍ പുതുക്കിയിട്ടില്ല. ഇതുമൂലം ഭാരിച്ച തുകയാണ് നഗരസഭയ്ക്ക് കെ.എസ്.ഇ.ബി നല്‍കേണ്ടത്.
എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍ നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്സിലെ രണ്ടാം നിലയിലെ എട്ടു മുറികളിലാണ് കെ.എസ്.ഇ.ബി വെസ്റ്റ് സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
4,000 രൂപ വീതമാണ് ഓരോ മുറിക്കും നഗരസഭ വാടക നിശ്ചയിച്ചിരിക്കുന്നത്.
എട്ടു മുറികള്‍ക്കായി പ്രതിമാസം 32,000 രൂപ കെ.എസ്.ഇ.ബി വാടക നല്‍കണം. ഈ തുക തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നഗരസഭാ അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."