മധ്യപ്രദേശിലെ പ്രക്ഷോഭത്തിനു പിന്നില്‍ നോട്ട് നിരോധനമെന്ന് കര്‍ഷകര്‍
ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധികളാണ് ആറു പേരുടെ മരണത്തിനിടയാക്കിയ സമരത്തിലേക്കു തങ്ങളെ തള്ളിവിട്ടതെന്ന് മധ്യപ്രദേശിലെ കര്‍ഷകര്‍. നോട്ട് നിരോധനത്തോടെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പണം കിട്ടാതായി. ഇതോടെ പിടിച്ചുനില്‍ക്കാനാകാതെ അവര്‍ സമരത്തിനിറങ്ങുകയായിരുന്നു. വെടിവയ്പ്പ് നടന്ന മന്ദസോര്‍ രാജ്യത്തെ ഏറ്റവും വലിയ പച്ചക്കറി വ്യാപാര കേന്ദ്രങ്ങളിലൊന്നാണ്. നിരോധനം വന്നതോടെ കൃത്യമായി ഉല്‍പന്നങ്ങള്‍ക്ക് പണം ലഭിക്കാതായി. ഇതോടെ കര്‍ഷകരും വ്യാപാരികളും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. പണത്തിനുപകരം ചെക്കുകള്‍ നല്‍കുന്നതിലൂടെ അഭ്യസ്തവിദ്യരല്ലാത്ത കര്‍ഷകരെ ചൂഷണത്തിന് വിധേയരാക്കുക കൂടി ചെയ്തതോടെയാണ് കര്‍ഷക രോഷം ശക്തിപ്രാപിച്ചത്. ഭാരിച്ച കടബാധ്യത കാരണം പലര്‍ക്കും കൃഷി ഭൂമി വില്‍ക്കേണ്ട സാഹചര്യങ്ങളുണ്ടായി. പൊലിസ് വെടിവയ്പിനു ശേഷം മധ്യപ്രദേശിലെ ജനജീവിതം സാധാരണ രീതിയിലേക്ക് എത്തിയെങ്കിലും ഇപ്പോഴും വിപണി സജീവമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."