പള്ളുരുത്തിയില്‍ മയക്കുമരുന്ന് കച്ചവടക്കാര്‍ സജീവമാകുന്നു
മട്ടാഞ്ചേരി: പള്ളുരുത്തി മേഖലയില്‍ ലഹരിക്കച്ചവടക്കാര്‍ വീണ്ടും സജീവമാകുന്നു. യുവാക്കളേയും വിദ്യാര്‍ഥികളേയും കേന്ദ്രീകരിച്ചുള്ള കച്ചവടമാണ് ലക്ഷ്യം.
നേരത്തേ പൊലിസ് നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് ഉള്‍വലിഞ്ഞ സംഘങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.ഒഴിഞ്ഞ പറമ്പുകള്‍ കേന്ദ്രീരിച്ചാണത്രേ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
കാടുപിടിച്ച പ്രദേശങ്ങള്‍ താവളമാക്കി അവിടെ തന്നെ ലഹരി ഉപയോഗിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയാണ് ഇവര്‍ ഇരകളെ ആകര്‍ഷിക്കുന്നത്.കഴിഞ്ഞ ദിവസം പള്ളുരുത്തി ചിറക്കലിലുളള മയക്കുമരുന്നുക്കാരുടെ താവളം നാട്ടുകാര്‍ തകര്‍ത്തിരുന്നു.നാട്ടുകാരുടെ ഇടപെടല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ്.
ഇത്തരത്തില്‍ നിരവധി കേന്ദ്രങ്ങള്‍ പള്ളുരുത്തി,കുമ്പളങ്ങി,ചെല്ലാനം,ഇടക്കൊച്ചി തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിച്ച് അപകടം വരുത്തുന്ന ചെറുപ്പക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.ഇത്തരത്തില്‍ വാഹനം ഓടിച്ച് മരണത്തിലേക്ക് പോകുന്നവരുമുണ്ട്.മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ പൊലിസ് പിടിക്കുമെന്നതാണ് ചെറുപ്പക്കാര്‍ ലഹരിയിലേക്ക് തിരിയാന്‍ കാരണം.ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാല്‍ പൊലിസ് പിടിക്കുകയുമില്ല.
മദ്യപാനത്തേക്കാള്‍ ലഹരി ലഭിക്കുകയും ചെയ്യുമത്രേ.കഴിഞ്ഞ വര്‍ഷം ലഹരി വസ്തുക്കളുമായി പിടിയിലായലരില് ഭൂരിഭാഗവും ചെറുപ്പക്കാരായിരുന്നു. ലഹരി ഉപയോഗം വര്‍ധിക്കുന്നതോടെ ിച്ച് മയക്കുമരുന്ന വാങ്ങാന്‍ പണമില്ലാതെ വരുന്നതോടെ ചിലര്‍ ദല്ലാളന്മാരായി മാറുന്നതും പതിവാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."