മുട്ടത്തറ ഫ്ളാറ്റ് സമുച്ചയം മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികള്‍ക്ക് സമര്‍പ്പിക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 192 ഫ്ളാറ്റുകള്‍ അടങ്ങിയ മുട്ടത്തറയിലെ ഭവന സമുച്ചയമായ 'പ്രതീക്ഷ'യുടെ ഉദ്ഘാടനം ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ നല്കി മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
നാളെ വൈകിട്ട് മൂന്നിന് മുട്ടത്തറ ഭവന സമുച്ചയത്തില്‍ നടക്കുന്ന ചടങ്ങില്‍ മത്സ്യബന്ധനം ഹാര്‍ബര്‍ എഞ്ചിനിയറിങ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ അധ്യക്ഷയാകും. തീരമാവേലി സ്റ്റോര്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ മന്ത്രി കെ. രാജുവും നിര്‍വഹിക്കും. വി.എസ് ശിവകുമാര്‍ എം.എല്‍.എ, ശശി തരൂര്‍ എം.പി, ഡോ. എ. സമ്പത്ത് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, റവ. ഡോ. എം. സൂസപാക്യം, വി.പി സുബൈര്‍ മൗലവി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."