മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് ശിവസേനയുടെ രൂക്ഷവിമര്‍ശനം
മുംബൈ: കര്‍ഷക സമരത്തിനിടെ നിരാഹാരവുമായി രംഗത്തെത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെതിരേ ശിവസേന. ശിവസേനാ മുഖപത്രം 'സാംന'യാണ് 'ആദ്യം വെടിയുണ്ട, പിന്നെ നിരാഹാരം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ചൗഹാനെതിരേ ആഞ്ഞടിച്ചത്. മന്ദ്‌സോര്‍ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തിലാണ് സാംനയുടെ വിമര്‍ശനം.
''മധ്യപ്രദേശ് മുഖ്യമന്ത്രി മഹാത്മാ ഗാന്ധിയുടെ കാല്‍പാടുകളാണ് പിന്തുടരുന്നത്. ശിവ്‌രാജ് സിങ് നിഷ്‌ക്രിയനായ മുഖ്യമന്ത്രിയായിരിക്കുകയാണ്. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും സാധാരണ ജനങ്ങള്‍ക്കുമെല്ലാമുള്ള ക്ഷേമപദ്ധതികളുണ്ടായിട്ടും കര്‍ഷകര്‍ സമരം നടത്തുകയും ആറുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുമുണ്ടായി. ഈ നിരാഹാരം കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ. ആദ്യം ജനങ്ങള്‍ക്കെതിരേ വെടിവച്ച ശേഷം നിരാഹാരമിരുന്നിട്ട് ആരുടെയെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമോ-പത്രം ആക്ഷേപിച്ചു. നേരത്തെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ഉപവാസമിരുന്നപ്പോള്‍ ബി.ജെ.പി നടത്തിയ വിമര്‍ശനം ചൗഹാനും ബാധകമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. സമരം നടത്തുന്നതിനു പകരം പൊതുജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ നോക്കൂവെന്നാണ് അന്ന് കെജ്‌രിവാളിനോട് ബി.ജെ.പി നേതാക്കള്‍ ഉപദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."