മുഹമ്മദ് ഇല്യാസിന് ആത്മ കര്‍ഷക അവാര്‍ഡ്
കല്ലമ്പലം: ജില്ലയിലെ ഈ വര്‍ഷത്തെ മികച്ച സംയോജിത കര്‍ഷകനുള്ള ആത്മ ജില്ലാതല അവാര്‍ഡ് കരവാരം പഞ്ചായത്ത് കൃഷിഭവന് പരിധിയിലെ പുതുശ്ശേരിമുക്ക് നിവാസിയായ മുഹമ്മദ് ഇല്യാസിന്.
തിരുവനന്തപുരത്ത് കലക്ടറേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹിദാ ബീഗം അവാര്‍ഡ് നല്കി. മുപ്പതുവര്‍ഷത്തെ പ്രവാസജീവിതത്തിനു ശേഷം തിരിച്ചെത്തി തന്റെ 75 സെന്റിലെ റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റിയാണ് മുഹമ്മദ് ഇല്യാസ് പച്ചക്കറിക്കൃഷി ആരംഭിച്ചത്.
കോവല്‍, വെണ്ട, പയര്‍, പച്ചമുളക്, ചീര, ചോളം തുടങ്ങി എല്ലാ പച്ചക്കറികളും കൂടാതെ പത്തോളം തേനീച്ചപ്പെട്ടികള്‍, മീന്‍കൃഷി, ആടുവളര്‍ത്തല്‍, മുട്ടകോഴിവളര്ത്തല് എന്നിവയും ഇദ്ദേഹം ചെയ്യുന്നുണ്ട്. കരവാരം കൃഷിഭവന് ഉദ്യോഗസ്ഥരുടെയും ആത്മാ ഫീല്‍ഡ് സ്റ്റാഫിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് കൃഷി നടത്തിയത്.
സമീപ പ്രദേശങ്ങളിലെ പച്ചക്കറി മാര്‍ക്കറ്റുകളിലും കൃഷിഭവന്റെ ആഴ്ചച്ചന്തയിലും ഇല്യാസിന്റെ ജൈവകൃഷി ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. 25000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."