സോണിയാ ഗാന്ധി മാപ്പു പറയണമെന്ന് കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി:കരസേനാ മേധാവി ബിപിന്‍ റാവത്തിനെ ഗുണ്ടയോട് ഉപമിച്ച കോണ്‍ഗ്രസ് നേതാവിന്റെ നടപടിയില്‍ സോണിയാ ഗാന്ധി മാപ്പു പറയണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള കൊണ്‍ഗ്രസിന്റെ പൊതുവായ ധാരണ ഇത്തരത്തിലുള്ളതാണോയെന്നും അവര്‍ ചോദിച്ചു.
പ്രമുഖനായ ഒരു കോണ്‍ഗ്രസ് നേതാവില്‍ നിന്ന് വിലകുറഞ്ഞ രീതിയിലുള്ള പ്രതികരണങ്ങളല്ല രാജ്യം ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ആരോപിച്ചു. പാകിസ്താനിലെ സേനയെപൊലുള്ളതല്ല ഇന്ത്യയുടേതെന്നും അതകൊണ്ട് തെരുവുഗുണ്ടകള്‍ക്ക് സമാനമായ പ്രസ്താവനകള്‍ സൈനിക മേധാവി നടത്തരുതെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് വ്യക്തമായിരുന്നത്. സൈന്യത്തിനു നേരെയുള്ള കല്ലേറ് തടയാന്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് പ്രതിരോധം തീര്‍ത്ത നടപടിയുമായി ബന്ധപ്പെട്ടാണ് സന്ദീപ് ദീക്ഷിത് സൈനിക മേധാവിയെ വിമര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."