'ഷെഡ്യൂളിങ് തടസ്സം': റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ട്രംപിനെ ക്ഷണിച്ച മോദിക്ക് കിട്ടിയ മറുപടി
ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുഖ്യാതിഥിയായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ക്ഷണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക മറുപടി. ഷെഡ്യൂളിങ് തടസ്സമുള്ളതു കൊണ്ടാണ് ട്രംപ് ക്ഷണം സ്വീകരിക്കാത്തതെന്നാണ് വിശദീകരണം.
''2019 ജനുവരി 26ന് റിപ്പബ്ലിക്ക് ദിന മുഖ്യാതിഥിയായി മോദി ക്ഷണിച്ചതില്‍ ട്രംപ് സന്തോഷവാനാണ്. പക്ഷെ, ഷെഡ്യൂളിങ് തടസങ്ങള്‍ കാരണം സംബന്ധിക്കാനാവില്ല''- വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
രണ്ടു കൂടിക്കാഴ്ചയിലൂടെയും നിരവധി ഫോണ്‍കോളിലൂടെയും മോദിയുമായി ട്രംപിന് നല്ല ബന്ധമുണ്ടെന്നും ഇന്ത്യ- യു.എസ് നയതന്ത്ര പങ്കാളിത്തം തുടരുന്നുണ്ടെന്നും വക്താവ് പറഞ്ഞു.
എന്നാല്‍, ഈ വര്‍ഷം ആദ്യത്തില്‍ തന്നെ ട്രംപിനെ മോദി ക്ഷണിച്ചിരുന്നു. വരാമെന്ന് അനൗദ്യോഗികമായി ഏറ്റതുമാണ്. ട്രംപിന്റെ മുന്നറിയിപ്പ് മറികടന്ന് റഷ്യയുമായി ആയുധ കരാറില്‍ ഏര്‍പ്പെട്ടതോടെയാണ് പിന്മാറിയതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കൂടാതെ, ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന യു.എസ് നിര്‍ദേശവും ഇന്ത്യ പൂര്‍ണമായി അംഗീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."