HOME
DETAILS
MAL
കാര്യങ്കോട് കരയിടിച്ചില്‍ വ്യാപകം; വീടുകള്‍ ഭീഷണിയില്‍
backup
August 03 2016 | 20:08 PM
നീലേശ്വരം: കാര്യങ്കോട് പുഴയോരത്തു കരയിടിച്ചില്‍ വ്യാപകം. പതിനഞ്ചോളം കുടുംബങ്ങള്‍ ദുരിതത്തില്‍. ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്താണ് വ്യാപകമായി കരയിടിയുന്നത്. 300 മീറ്ററോളം നീളത്തില്‍ ഇവിടെ കരയിടിഞ്ഞിട്ടുണ്ട്. വീടുകള്‍ക്കും കരയിടിച്ചില്‍ ഭീഷണിയായിരിക്കുകയാണ്.
പ്രദേശം ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായുള്ളതാണ്. കരയിടിച്ചില്‍ രൂക്ഷമായ പ്രദേശം എം രാജഗോപാലന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍, കൗണ്‍സലര്‍ പി രാധ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. പ്രശ്‌നത്തിനു ആവശ്യമായ പരിഹാരം കാണുമെന്ന് എം.എല്‍.എ ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."