കണ്ണൂര്‍ പ്രഭാഷണം : അമിത് ഷാക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഹര്‍ജി
ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച അമിത് ഷായ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹര്‍ജി.
ബിഹാര്‍ സീതമര്‍ഹിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഥാക്കൂര്‍ ചന്ദന്‍ സിങ് ആണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജി നവംബര്‍ ആറി ന് പരിഗണിക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സരോജ് കുമാരി തീരുമാനിച്ചു.
ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് കണ്ണൂരില്‍ അമിത് ഷാ നടത്തിയ പ്രസംഗം ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതും, രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥയ്ക്ക് എതിര് ആണെന്നും ചൂണ്ടിക്കാട്ടി ആണ് ഹര്‍ജി.
ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാന്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗം ആയാണ് അമിത് ഷാ യുടെ പ്രസംഗം എന്നും ഹര്‍ജിക്കാരന്‍.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 124 എ (രാജ്യ ദ്രോഹം) 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 295 (ആരാധനാലയങ്ങളെയും, മതങ്ങളെയും അപമാനിക്കല്‍) എന്നിവ പ്രകാരം കേസ് എടുക്കണം എന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."