ഫ്‌ളാറ്റ് ഒഴിപ്പിക്കല്‍: കാലാവധി അവസാനിക്കാനിരിക്കേ ജനരോഷം ഭയന്ന് സര്‍ക്കാരും നഗരസഭയും പിന്‍വാങ്ങുന്നു
കൊച്ചി: ഫ്‌ളാറ്റുടമകളുടെ പ്രതിഷേധത്തിന് ജനപിന്തുണ കൂടിയതോടെ സര്‍ക്കാരും മരട് നഗരസഭയും നടപടികളില്‍ നിന്ന് പിന്‍വാങ്ങുന്നു. ഫ്‌ളാറ്റുകളില്‍ നിന്നൊഴിയണമെന്ന് നിര്‍ദ്ദേശിച്ചുള്ള നോട്ടിസിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കേയാണ് ഈ പിന്‍മാറ്റമെന്നതും ശ്രദ്ധേയമാണ്.
ശബരിമല പ്രശ്‌നം പോലെ തന്നെ ഈ വിധിയും നടപ്പാക്കുന്നതോടെ സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാകുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. കഴിഞ്ഞ ദിവസം സി.പി.എം എണാകുളം സെക്രട്ടറിയും പിന്നാലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഫ്‌ളാറ്റ് ഉടമകളുടെ പക്ഷം ചേര്‍ന്നതും ഇതിന്റെ ഭാഗമായാണ്. ഒടുവില്‍ കര്‍ശന നിലപാടെടുത്ത മരട് നഗരസഭയും നടപടികളില്‍ നിന്ന് അയയുകയാണ്.
ജനരോഷം കനക്കുമ്പോള്‍ മറ്റൊന്നും ചെയ്യാനാവില്ലെന്ന തിരിച്ചറിവുകൊണ്ടു കൂടിയാണിത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഉണ്ടെങ്കില്‍ മാത്രമേ ഫ്‌ളാറ്റുടമകളെ ഒഴിപ്പിക്കുകയുള്ളൂവെന്നാണ് മരട് നഗരസഭ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ ഇപ്പോള്‍ പറയുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നോട്ടിസ് നിയമാനുസൃതം അല്ലെന്ന ഫ്‌ളാറ്റുടമകളുടെ മറുപടി സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. നോട്ടിസിന് 12പേരാണ് മറുപടി നല്‍കിയതെന്നും ആരിഫ് ഖാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."