സുഗതനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി: കടലാസ് പുലി പോയാല്‍ ഒന്നും സംഭവിക്കില്ല, നവോത്ഥാന സമിതി നിലകൊള്ളുന്നത് ഹിന്ദു ഐക്യത്തിനല്ല
ചേര്‍ത്തല: ജനാധിപത്യ മൂല്യം സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി നിലകൊള്ളുന്നത്. നവോത്ഥാന നിലപാടുകളുമായി എസ്.എന്‍.ഡി.പി മുന്നോട്ടുപോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നവോത്ഥാന സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതനെതിരേ കടുത്ത വിമര്‍ശനവുമായി വെള്ളാപ്പള്ളി രംഗത്തെത്തി. സുഗതന് വെറും കടലാസ് പുലിയാണ്, സുഗതന് പാര്‍ലമെന്ററി വ്യാമോഹമാണെന്നും, ഒരു സുഗതന് പോയതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. സമിതി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
അതേ സമയം വരുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതിന് അനുകൂല സാഹചര്യമാണുള്ളത്. രണ്ടില ചിഹ്നം നിലനിര്‍ത്താനാവാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന് അദ്ദേഹം ചോദിച്ചു. ജോസ് ടോമിന് ജനകീയ മുഖമില്ല. എന്നാല്‍ നിഷ ജോസ് കെ മാണിക്ക് ജോസ് ടോമിനേക്കാള്‍ പിന്തുണയുണ്ടായിരുന്നെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."