ജില്ലാ ആശുപത്രി ആര്‍ദ്രം ദൗത്യത്തിന്റെ മാതൃകകളാക്കും: സി. രാധാമണി
കൊല്ലം: വിക്‌ടോറിയ ആശുപത്രിയിലും, ജില്ലാ ആശുപത്രിയിലും രോഗീസൗഹൃദ സംവിധാനങ്ങളിലൂടെയും, സമീപന രീതികളുടെ പരിഷ്‌കരണത്തിലൂടെയും ആര്‍ദ്രം ദൗത്യത്തിന്റെ മാതൃകാ ആശുപത്രികളായി ഉയര്‍ത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി.
വന്ധ്യതാചികിത്സക്കായി പ്രത്യേക ചികിത്സ ഉള്‍പ്പെടെ മൂന്നു കോടിയിലേറെ രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് വിക്‌ടോറിയയില്‍ നടപ്പിലാക്കുന്നത്. ടോക്കണ്‍ സംവിധാനം, ലാബ് കംപ്യൂട്ടറൈസേഷന്‍, വെബ്‌സൈറ്റ് എന്നീ പദ്ധതികളുടെ സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാല്‍ അധ്യക്ഷനായി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശ ശശിധരന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ്, സെപ്യൂട്ടി സൂപ്രണ്ട് ഡോ. വി. അജിത, ഡോ.കെ.രാജശേഖരന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം, ഗൈനക് വിഭാഗം എച്ച്.ഒ.ഡി ഡോ. മിനി എസ്. നായര്‍, പീഡിയാട്രിക് വിഭാഗം എച്ച്.ഒ.ഡി ഡോ. പി. ജയ, ലേ സെക്രട്ടറി ആന്‍ഡ് ട്രഷറര്‍മേരിസുധ, എച്ച്.എം.സി മെമ്പര്‍മാരായ കുരീപ്പുഴ മോഹനന്‍, നജുമുദ്ദീന്‍ അഹമ്മദ്, താമരക്കുളം സലീം, ആര്‍.എം.ഒ ഡോ. അനു ജെ. പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."