ശബരിമലയെ ഹൈന്ദവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹിന്ദുരാഷ്ട്ര വാദത്തിന് സമാന്തരം: പി. രാമഭദ്രന്‍
കൊല്ലം: ശബരിമല ക്ഷേത്രത്തെ ഹൈന്ദവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രമുഖ ബി.ജെ.പി നേതാവ് ടി.ജി. ഗോപാലകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിന് പിന്നില്‍ ഹിന്ദു രാഷ്ട്രവാദത്തിന് സമാന്തരമായ വികാരമാണ് പ്രകടമാകുന്നതെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
നൂറ്റാണ്ടുകളായി മതനിരപേക്ഷതയുടെ അസ്ഥിവാരത്തിന് മുകളില്‍ നിലകൊളളുന്ന ലോകത്തിലെ അപൂര്‍വം ആരാധനാലയങ്ങളിലൊന്നായ ശബരിമലയെ ഹൈന്ദവവല്‍ക്കരിച്ചുകൊണ്ട് വര്‍ഗീയമായ വിളളലുകളും അതിലൂടെ സംജാതമാകുന്ന കലാപങ്ങളുമാണ് സംഘപരിവാര്‍ ആഗ്രഹിക്കുന്നത്.
കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാനപരമായ സാമൂഹ്യഅന്തരീക്ഷത്തെ മതവികാരത്തിന്റെ വിഷലിപ്തമായ അലകള്‍ ഇളക്കിവിട്ട് രാഷ്ട്രീയനേട്ടം കൊയ്‌തെടുക്കാനുളള ഈ പദ്ധതി അങ്ങേയറ്റം ആപല്‍ക്കരമാണെന്നും മതസൗഹാര്‍ദ്ദത്തെ ഇല്ലാതാക്കുമ്പോള്‍ നാം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്തവിധം മതവൈര്യത്തിന്റെ അസ്വസ്ഥതകള്‍ സമൂഹത്തില്‍ പടര്‍ന്നുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മണ്ണില്‍ വന്ന് നിന്നുകൊണ്ട് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എല്ലാ രാഷ്ട്രീയ മര്യാദകളെയും വെല്ലുവിളിച്ചിരിക്കുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കുന്ന വര്‍ണ്ണവെറിയുടെ അതേ പ്രതിധ്വനികളാണ് അമിത് ഷായുടെ വാക്കുകളിലും അടങ്ങിയിട്ടുളളതെന്ന് പി. രാമഭദ്രന്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."