അവഗണനക്കെതിരേ പ്രതിഷേധം ശക്തമാക്കും
കാസര്‍കോട്: ജില്ലയെ സര്‍വമേഖലകളിലും അവഗണിക്കുന്നതിലുള്ള പ്രതിഷേധം ശക്തമാക്കാന്‍ പുഞ്ചിരി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ തീരുമാനിച്ചു. ഔദ്യോഗിക മേഖലകളിലെ ഉദ്യോഗസ്ഥ നിയമനത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യതയിലും മെഡിക്കല്‍ കോളജ് അടക്കമുള്ള ആരോഗ്യമേഖലയിലെ സമഗ്ര വികസനത്തിലും റെയില്‍വേ, റോഡ്, ജല ഗതാഗത സംവിധാനത്തില്‍ ലഭ്യമാകേണ്ട സൗകര്യങ്ങളിലും വ്യവസായിക കാര്‍ഷിക ടൂറിസ്റ്റ് മേഖലകളിലുമെല്ലാം ശക്തമായ അവഗണനയാണ് കാസര്‍കോട് ജില്ല നേരിടേണ്ടി വന്നതെന്ന് ജനകീയ കൂട്ടായ്മ വിലയിരുത്തി.
മാറി മാറി വരുന്ന ഭരണാധികാരികള്‍ കാസര്‍കോട് ജില്ലയെ പൂര്‍ണമായും അവഗണിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് അതിവേഗ റെയില്‍വേ. ജില്ലയ്ക്ക് അര്‍ഹമായ ആനുകൂല്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനു വേണ്ടി എല്ലാ വിഭാഗം ജനങ്ങളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ആക്ഷന്‍ കമ്മിറ്റിക്കു രൂപം നല്‍കി.
ചടങ്ങില്‍ പുഞ്ചിരി പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. അഡ്വ. സി ഷുക്കൂര്‍, സി.എല്‍ ഹമീദ് വിഷയമവതരിപ്പിച്ചു.
ഭാരവാഹികള്‍: ഇ ചന്ദ്രശേഖരന്‍ നായര്‍ (ചെയര്‍), കെ.ബി മുഹമ്മദ് കുഞ്ഞി (കണ്‍),കെ. അഹമ്മദ് ഷരീഫ് (ട്രഷ). ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ (രക്ഷാധികാരികള്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."