തലശ്ശേരിയില്‍ മിനി വൈദ്യുതി ഭവന് ഉദ്ഘാടനത്തിനൊരുങ്ങി
തലശ്ശേരി: തലശേരി മിനി വൈദ്യുതി ഭവന് ആറിന് ഉദ്ഘാടനം ചെയ്യും. തലശ്ശേരി നഗരവും ,തലശ്ശേരി, മട്ടന്നൂര്‍, കൂത്തുപറമ്പ്, ധര്‍മ്മടം എന്നീ അസംബ്ലി മണ്ഡലങ്ങളിലെ 16 ഗ്രാമ പഞ്ചായത്തുകളും അടങ്ങുന്ന 14 സെക്ഷന്‍ ഓഫിസുകളുടെ കേന്ദ്ര ഓഫിസെന്ന നിലയിലാണ് മിനി വൈദ്യുതി ഭവന് പ്രവര്‍ത്തിക്കുക. തലശ്ശേരി നഗരസഭാ ഓഫിസിന് സമീപത്തായി മൂന്ന് നിലകളിലായി 4800 ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. പതിനായിരത്തോളം ഉപഭോക്താക്കളുള്ള തലശ്ശേരി നോര്‍ത്ത് സെക്ഷന്‍ ഓഫിസ് താഴത്തെ നിലയിലും തലശ്ശേരി ഇലക്ട്രിക്കല്‍ ഡിവിഷന്, സബ് ഡിവിഷന്, മറ്റ് അനുബന്ധ ഓഫിസുകള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഒന്നും രണ്ടും നിലകളിലായാണ് ഇവടെ ക്രമീകരിച്ചിട്ടുള്ളത്. ഡിവിഷന്, സബ്ഡിവിഷന്, സെക്ഷന്‍ ഓഫിസ് എന്നിവ ഇതോടെ ഒരു കുടക്കീഴില് പ്രവര്‍ത്തിക്കും. ആറിന് രാവിലെ 10 മണിക്ക് ഊര്‍ജ്ജ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രന് എം.പി മുഖ്യപ്രഭാഷണം നടത്തും. എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനാവും. വാര്‍ത്താസമ്മേളനത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിഞ്ചു ജോണ്‍, അസി.എന്‍ജിനിയര്‍ അനില്‍ ജി, സി മഹിജ, അസി.എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ എ.എന്‍ ശ്രീലകുമാരി, ഇ.എന്‍ സുജാത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."