പത്താം ക്ലാസുകാര്‍ക്ക് പ്രതിഭാനിര്‍ണയ പരീക്ഷ
ദേശീയ പ്രതിഭാനിര്‍ണയ പരീക്ഷയുടെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങി മറ്റ് അംഗീകൃത സ്കൂളുകളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എസ്.സി.ഇ.ആര്.ടി സംസ്ഥാനതല പ്രതിഭാനിര്‍ണയ പരീക്ഷ നടത്തും.
നവംബര്‍ 17ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ. 2018-19 അധ്യയന വര്‍ഷം ഒന്‍പതാം ക്ലാസില്‍ വര്‍ഷാവസാന പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി ഈ മാസം 30.
വിശദാംശങ്ങള്‍ ംംം.രെലൃ.േസലൃമഹമ.ഴീ്.ശില് ലഭിക്കും. പൊതു വിഭാഗങ്ങള്‍ക്ക് 250 രൂപയും സംവരണ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. ഒന്നില്‍ കൂടുതല്‍ തവണ യാതൊരു കാരണവശാലും അപേക്ഷിക്കരുത്. ആപ്ലിക്കേഷന്‍ ഐഡിയും നമ്പറും സൂക്ഷിച്ചുവയ്ക്കണം.
സ്കോളാസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, മെന്റല്‍ എബിലിറ്റി ടെസ്റ്റ് എന്നിങ്ങനെയാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."