HOME
DETAILS

കാലവര്‍ഷം കനത്തു; കുറുവാ ദ്വീപില്‍ സഞ്ചാരികള്‍ക്ക് നിരോധനം

  
backup
June 12 2017 | 22:06 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%95%e0%b5%81%e0%b4%b1%e0%b5%81%e0%b4%b5%e0%b4%be

 

മാനന്തവാടി: കാലവര്‍ഷം കനത്തതോടെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപില്‍ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. പ്രധാന പ്രവേശന കവാടമായ പാല്‍വെളിച്ചം വഴി ഈ സീസണില്‍ 2016 നവംബര്‍ ഒന്നു മുതല്‍ 2017 ജൂണ്‍ 11 വരെ 467 വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 2,64475 പേരാണ് ദ്വീപ് സന്ദര്‍ശിച്ചത്.
പാക്കം ചെറിയ മലവഴി പ്രവേശിക്കുന്നവരുടെ എണ്ണവും കൂട്ടുമ്പോള്‍ ഇത് മൂന്ന് ലക്ഷത്തോളമാകും. ഈ സീസണില്‍ വരുമാന ഇനത്തില്‍ 7948260 രൂപയും ലഭിച്ചു. കഴിഞ്ഞ സീസണില്‍ 2015 നവംബര്‍ മുതല്‍ 2016 ജൂണ്‍ വരെ 756 വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 2,34,756 പേര്‍ ദ്വീപ് സന്ദര്‍ശിക്കുകയും ഫീസിനത്തില്‍ 7,07,5260 രൂപ ലഭിക്കുകയും ചെയ്തു. ഈ സീസണില്‍ ക്രിസ്തുമസ് അവധിക്കാലത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ദ്വീപ് സന്ദര്‍ശിച്ചത്. 70 വിദേശികള്‍ ഉള്‍പ്പെടെ 49,981 പേര്‍ ദ്വീപിലെത്തുകയും 1,50,1530 രൂപ വരുമാനമായി ലഭിക്കുകയും ചെയ്തപ്പോള്‍ മധ്യവേനലവധിക്കാലമായ മെയ് മാസം 14 വിദേശികള്‍ ഉള്‍പ്പെടെ 46,698പേര്‍ ഇവിടം സന്ദര്‍ശിക്കുകയും 1,40,1360 രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കൂട്ടാവുകയും ചെയ്തു.
ചങ്ങാടയാത്ര ഉള്‍പ്പെടെ വിദേശികള്‍ക്ക് 150 രൂപയും മറ്റുള്ളവര്‍ക്ക് 80 രൂപയുമാണ് പ്രവേശന ഫീസായി ഈടാക്കുന്നത്. കാമറ ഉപയോഗിക്കുന്നതിന് പ്രത്യേക ചാര്‍ജും നല്‍കണം. സഞ്ചാരികളെ ദ്വീപിലെക്കെത്തിക്കുന്നതിന് 70 പേര്‍ക്ക് വീതം യാത്ര ചെയ്യാന്‍ കഴിയുന്ന രണ്ട് ചങ്ങാടങ്ങളും ഇപ്പോള്‍ ഇവിടെയുണ്ട്. മുന്‍പ് ബോട്ടുകളിലായിരുന്നു സഞ്ചാരികളെ ദ്വീപിലെത്തിച്ചിരുന്നത്.
എന്നാല്‍ പലവിധ സുരക്ഷാകാരണങ്ങളാലും ബോട്ടില്‍ കുടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാത്തതിനാലും ബോട്ട് യാത്ര ഉപേക്ഷിക്കുകയായിരുന്നു. സൗത്ത് വയനാട് വനം ഡിവിഷന് കീഴില്‍ 900 ഹെക്ടറില്‍ വ്യാപിച്ച് കിടക്കുന്ന കുറുവാ ദ്വീപ് അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഔഷധ സസ്യങ്ങളുടെ പ്രധാന മേഖല കൂടിയാണ്. കാനഭംഗി നുകര്‍ന്ന് കൊണ്ടുള്ള കാല്‍നടയാത്രയും ദ്വീപിലെ പുഴയിലെ കുളിയുമെല്ലാമാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരകണക്കിന് ആളുകളെ ദ്വീപിലേക്ക് ആകര്‍ഷിക്കുന്നത്. ഒന്‍പത് ഡി.ടി.പി.സി ജീവനക്കാരടക്കം 20 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. അനുദിനം സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുകയും ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറികൊണ്ടിരിക്കുകയും ചെയ്യുന്ന ദ്വീപില്‍ സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago