കെട്ടിക്കിടക്കുന്ന പാഠപുസ്തകങ്ങള്‍ കാണാതെ വിദ്യാഭ്യാസ മന്ത്രിയുടെ മടക്കം
കാക്കനാട്: കെ.ബി.പി.എസ് സന്ദര്‍ശിച്ച വിദ്യാഭ്യാസ മന്ത്രി കോടികള്‍ വിലമതിക്കുന്ന ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്ന പാഠപുസ്തകങ്ങള്‍ കാണാതെ മടങ്ങി. 25 ലക്ഷത്തിലെറെ പാഠപുസ്തകങ്ങള്‍ കെട്ടിക്കിടക്കുന്ന സ്റ്റോറിന് അടുത്തുവരെ എത്തിയ മന്ത്രിയെ യൂണിയന് നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ചേര്‍ന്ന് തന്ത്ര പൂര്‍വം ഒഴിവാക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലോടെയാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് കെ.ബി.പി.എസ് സന്ദര്‍ശിച്ചത്.
കെ.ബി.പി.എസ്സിലെ പേഴ്സണല്‍ മാനേജറും പ്രൊഡക്ഷന്‍ മാനേജറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നുവെങ്കിലും കാര്യങ്ങള്‍ വിശദീകരിച്ചതും നിയന്ത്രിച്ചതുമെല്ലാം സി.പി.എം യൂനിയന്‍ നേതാക്കളായിരുന്നു. അതെസമയം രണ്ട് ദിവസം മുമ്പ് കെ.ബി.പി.എസ്സിലെ രണ്ട് അച്ചടി യന്ത്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു തലസ്ഥാനത്തേക്ക് തിരിച്ച കെ.ബി.പി.എസ് മാനേജിങ് ഡയറക്ടര്‍ ടോമിന് ജെ തച്ചങ്കരി മന്ത്രിയുടെ സന്ദര്‍ശന മുണ്ടായിട്ടും പ്രസ്സിലേക്ക് തിരിഞ്ഞുനോക്കത്തതും ശ്രദ്ദേയമായി. പാഠപുസ്തകങ്ങള്‍ ഉപയോഗശൂന്യമായി കെട്ടിക്കിടക്കാന്‍ ഇടയാക്കിയതിനെ ചൊല്ലി വിദ്യാഭ്യാസ വകുപ്പും കെ.ബി.പി.എസ് മാനേജ്മെന്റും പരസ്പരം പഴിചാരല്‍ വിവാദമായിരിക്കെയാണ് മന്തിയുടെ സന്ദര്‍ശന സമയത്താണ് എം.ഡിയുടെ അസാന്നിധ്യം.
സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കിയ കെട്ടിക്കിടക്കുന്ന പാഠപുസ്തകങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ വിദ്യാഭ്യാസ വകുപ്പും കെ.ബി.പി.എസ് മാനേജ്മെന്റും നട്ടം തിരിയുമ്പോഴാണു ഇന്നലെ വൈകിട്ട് നാലോടെ മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."