HOME
DETAILS
MAL
സി.പി.എം ജനപ്രതിനിധികള്‍ പങ്കെടുക്കാത്തതില്‍ അണികളില്‍ പ്രതിഷേധം
backup
October 30 2018 | 07:10 AM
വെള്ളരിക്കുണ്ട് ആര്‍.ടി ഓഫിസ് ഉദ്ഘാടനത്തിന് സി.പി.എം ജനപ്രതിനിധികള്‍ പങ്കെടുക്കാത്തതില്‍ അണികളില്‍ പ്രതിഷേധം. പി. കരുണാകരന്‍ എം.പി, തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലന്‍, കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല എന്നിവരാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്.
കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍നിന്നു പ്രവര്‍ത്തകരോ ജനപ്രതിനിധികളോ എത്തിയിരുന്നില്ല. ആര്‍.ടി ഓഫിസ് എവിടെ വേണമെന്നു സംബന്ധിച്ച് നേരത്തെ എല്‍.ഡി.എഫില്‍ തര്‍ക്കമുണ്ടായിരുന്നു.
സി.പി.ഐയും സി.പി.എമ്മും തമ്മില്‍ ഇതുസംബന്ധിച്ചു തുറന്ന പോരും അണികള്‍ തമ്മില്‍ സോഷ്യല്‍ മീഡിയ വഴി വാഗ്വാദങ്ങളും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."