അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് പാഠപുസ്തകമെത്തിക്കാന് കഴിഞ്ഞു: മന്ത്രി
കാക്കനാട് : സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് പാഠപുസ്തകമെത്തിക്കാന് കഴിഞ്ഞെന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
കഴിഞ്ഞ പത്തു വര്‍ഷത്തെ അപേക്ഷിച്ച് ചരിത്രത്തില്‍ ആദ്യമായി പാഠപുസ്തകങ്ങള്‍ നേരത്തെ നല്കാന് സാധിച്ചതെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ സന്തോഷവാനാണെന്നും മന്ത്രി ചൂണ്ടി കാട്ടി. അച്ചടി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രയത്നിച്ച കെ.ബി.പി.എസ് ജീവനക്കാരെ അനുമോദിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസും അച്ചടി സംവിധാനങ്ങളും കാണുകയും ജീവനക്കാരോട് കുശലം പറഞ്ഞുമാണ് മന്ത്രി മടങ്ങിയത്. സന്തോഷ സൂചകമായി മന്ത്രി ജീവനക്കാര്‍ക്ക് മധുര പലഹാരങ്ങള്‍ നല്‍കുകയും, മുതിര്‍ന്ന ജീവനക്കാരെ ആദരിക്കുകയും ചെയ്തു. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ കെ കെ നീനു, കെ.ബി.പി.എസ് എംപ്ലോയിസ് അസോസിയേഷന് പ്രസിഡന്റ് വി.എ സക്കീര്‍ഹുസൈന്‍, ജനറല്‍ സെക്രട്ടറി കെ.മോഹനന്, ഐ.എന്‍.ടി.യു.സി നേതാവ് ഉണ്ണികാക്കനാട് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."