സംസ്‌കൃത സര്‍വകലാശാലയില്‍ 55 അധ്യാപകര്‍
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ അധ്യാപകരുടെ 55 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ 12 ഒഴിവുകള്‍ എന്‍.സി.എ വിജ്ഞാപനപ്രകാരമുള്ളതാണ്.
മലയാളം, ഇംഗ്ലീഷ്, ചരിത്രം, സംസ്‌കൃത സാഹിത്യം, സംസ്‌കൃത വേദാന്തം, സംസ്‌കൃത വ്യാകരണം, സംസ്‌കൃത ന്യായം, സംസ്‌കൃതം (ജനറല്‍), മ്യൂസിക്, ഉര്‍ദു, സൈക്കോളജി, ഹിന്ദി, സോഷ്യോളജി, ഭരതനാട്യം, ശില്‍പകല (ചിത്രകലാ വിഭാഗം) കംപാരിറ്റീവ് ലിറ്ററേച്ചര്‍, ഫിലോസഫി, വാസ്തുവിദ്യ എന്നീ വിഷയങ്ങളിലാണ് ഒഴിവ്. ഫിലോസഫിയില്‍ ലീവ് വേക്കന്‍സിയാണ്.
ശമ്പളം: പ്രൊഫസര്‍-37,400-67,000 രൂപ, ഗ്രേഡ് പേ 9,000 രൂപ.
അസി. പ്രൊഫസര്‍-15,600-39,100 രൂപ, ഗ്രേഡ് പേ 6,000 രൂപ.
യോഗ്യത: യു.ജി.സി നിബന്ധനകള്‍ക്ക് അനുസൃതം
പ്രായം: പ്രൊഫസര്‍ തസ്തികയിലേക്ക് 2019 ജനുവരി ഒന്നിന് 50 വയസും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് 40 വയസും കവിയാന്‍ പാടില്ല. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയ്ക്ക് പ്രായപരിധിയില്ല. എസ്.സി. എസ്.ടി., ഒ.ബി.സി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് നിയമപ്രകാരമുള്ള വയസിളവ് ലഭിക്കും. അപേക്ഷയുമായി ബന്ധപ്പെട്ട മറ്റു വിശാദംശങ്ങള്‍ വെബ്‌സൈറ്റില്‍.
വെബ്‌സൈറ്റ്: ംംം.ൗൈ.െമര.ശി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി: സെപ്റ്റംബര്‍ 20. പ്രിന്റൗട്ട് സ്വീകരിക്കുന്ന അവസാന തിയതി: സെപ്റ്റംബര്‍ 28.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."