HOME
DETAILS

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഭാഗീയത കാണിക്കരുത്: മന്ത്രി ഇ.പി ജയരാജന്‍

  
backup
October 30 2018 | 07:10 AM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d-10

കാഞ്ഞങ്ങാട്: തദ്ദേശ സ്വയം ഭരണ സമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനങ്ങളെ യജമാനന്മാരായി കാണണമെന്നും നാടിന്റെ വികസനത്തിനായി എല്ലാവരും ഐക്യപ്പെടണമെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ലോക ബാങ്കിന്റെ സഹായത്തോടെ നവീകരിച്ച കാഞ്ഞങ്ങാട് നഗരസഭാ കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ജയരാജന്‍. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നുപൂട്ടിപോയ വ്യവസായ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുകയല്ല, പകരം സംവിധാനം കണ്ടെത്തുക എന്നതാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കണ്ണൂര്‍ ജില്ലയിലെ നിര്‍ജീവമായ 'ചൈന ക്ലേ' യെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ വിപുലമായ തോതില്‍ പശു ഫാമുകള്‍ തുടങ്ങാനും പരിയാരത്തുള്ള കാലിത്തീറ്റ കേന്ദ്രം സര്‍ക്കാര്‍ ഏറ്റെടുക്കാനും കേരളത്തില്‍ സുലഭമായ ചക്ക സംഭരിച്ചു കാലിത്തീറ്റ ഉല്‍പാദനം വളര്‍ത്തിയെടുക്കാനും സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. കിന്‍ഫ്രയില്‍നിന്നു 700 കോടി രൂപയെടുത്ത് കേരളത്തില്‍ 54 ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ പണിയും. അതില്‍ കാഞ്ഞങ്ങാട് പണിയുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം ടെന്‍ഡര്‍ ആയതായും അദ്ദേഹം അറിയിച്ചു.
കായികമേഖലയില്‍ സ്വര്‍ണവും വെള്ളിയും നേടി മുന്‍നിരയിലെത്തിയവര്‍ക്ക് ജോലി നല്‍കുകയെന്നതും സര്‍ക്കാര്‍ നടപ്പാക്കി വരുന്നതായി മന്ത്രി പറഞ്ഞു. 2010 മുതല്‍ അതുതുടങ്ങിയിട്ടുണ്ട്. ഇതിനകം 147 പേര്‍ക്ക് അങ്ങനെ ജോലി കൊടുത്തു . ഇനി 249 പേര്‍ ബാക്കിയുണ്ടെന്നും അവര്‍ക്കും ഉടനെ ജോലി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിക്കായി ഡാമുകളിലെ വെള്ളത്തെ മാത്രം ആശ്രയിക്കാന്‍ ഇനി ആവില്ല. അതിനാല്‍ സോളാര്‍ വൈദ്യുതി ഉല്‍പാദനത്തെ കുറിച്ചുപഠിക്കാനും റിപോര്‍ട്ട് തയാറാക്കാനും കെല്‍ട്രോണ്‍ കമ്പനിയെ ഏല്‍പിച്ചിട്ടുണ്ടെന്നും മന്ത്രി ജയരാജന്‍ പറഞ്ഞു.
പി. കരുണാകരന്‍ എം.പി അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍. സുലൈഖ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ എന്‍. ഉണ്ണികൃഷ്ണന്‍, ഗംഗാ രാധാകൃഷ്ണന്‍, ടി.വി ഭാഗീരഥി, മഹമൂദ് മുറിയാനാവി, ആസൂത്രണ സമിതി ചെയര്‍മാന്‍ അഡ്വ. കെ. രാജ്‌മോഹന്‍, കൗണ്‍സിലര്‍മാരായ സി.കെ വത്സലന്‍, എച്ച്. റംഷീദ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ബില്‍ടെക്ക് അബ്ദുല്ല, എം. ബല്‍രാജ് , പി.പി രാജു, എ.വി രാമകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, നഗരസഭാ സെക്രട്ടറി പി.എന്‍ അനീഷ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago