HOME
DETAILS
MAL
പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയ മാരുതി കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
backup
August 03 2016 | 20:08 PM
മഞ്ചേശ്വരം: തലപ്പാടിയിലെ പെട്രോള്‍ ബങ്കില്‍ നിന്നു ഫുള്‍ ടാങ്ക് പെട്രോളടിച്ചശേഷം പണം കൊടുക്കാതെ ഓടിച്ചു പോയ മാരുതി കാര്‍ തൂമിനാട്ടെ ഒരു ഫ്‌ളാറ്റിനടുത്തു ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടു.
കഴിഞ്ഞ മാസം 15 നു പെട്രോള്‍ ബങ്കിലെ സി.സി.ടി.വി കാമറയില്‍ ഈ കാറിന്റെ രൂപവും രജിസ്‌ട്രേഷന്‍ നമ്പരും പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബങ്കുടമകള്‍ അന്വേഷണം നടത്തി വന്നിരുന്നു. കെ.എ.19എന്‍7713 ആണ് കാര്‍ നമ്പര്‍. ഇത് ഉപ്പള സ്വദേശിയുടേതാണെന്നു പൊലിസ് കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."