HOME
DETAILS
MAL
ലോക്സഭാ തെരഞ്ഞെടുപ്പ്: സഖ്യമൊന്നുമില്ല, പഞ്ചാബില്‍ എ.എ.പി 13 സീറ്റിലും മത്സരിക്കും, അഞ്ചു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കെജ്രിവാള്
backup
October 30 2018 | 07:10 AM
ന്യൂഡല്‍ഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. 13 സീറ്റിലും മത്സരിക്കുമെന്നു പ്രഖ്യാപിച്ച അരവിന്ദ് കെജ്രിവാള് അഞ്ച് സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിടുകയും ചെയ്തു.
വ്യക്തിഗത ഇടപെടല്‍ പരിഗണിച്ചാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്ന് എ.എ.പി പറഞ്ഞു. മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് നേരത്തെ പേരുകള്‍ പ്രഖ്യാപിച്ചത്.
പഞ്ചാബില്‍ ഒരു പാര്‍ട്ടിയുമായും എ.എ.പി സഖ്യമുണ്ടാക്കില്ലെന്നും കെജ്രിവാള് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."