സ്മിത്ത് മാത്രം
ഓവല്‍: ആസ്ത്രേലിയയെ പരാജയപ്പെടുത്തണമെങ്കില്‍ സ്മിത്തിനെ പുറത്താക്കണമെന്ന നയം ഇത്തവണ ഇംഗ്ലണ്ട് മാറ്റി. പകരം, സ്മിത്തിനെ ക്രീസില്‍ കാഴ്ചക്കാരനാക്കി നിര്‍ത്തി മറ്റ് താരങ്ങളെ പുറത്താക്കി മത്സരം പിടിക്കാമെന്ന പുതിയ അടവാണ് ഇംഗ്ലണ്ട് മുന്നോട്ടുവച്ചത്. അഞ്ചാം ടെസ്റ്റില്‍ 294 റണ്‍സിന് ആദ്യ ഇന്നിങ്സ് അവസാനിച്ച ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിനിറങ്ങിയ ആസ്ത്രേലിയയെ വാഴാന്‍ അനുവദിച്ചില്ല. രണ്ടാം ദിനം ആസ്ത്രേലിയയുടെ ആദ്യ ഇന്നിങ്സ് പോരാട്ടം 225 റണ്‍സില്‍ അവസാനിച്ചു.
80 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ടീമിനെ കരകയറ്റിയത്. നേരത്തേ 48 റണ്‍സെടുത്ത ലബുഷെയ്നാണ് തിളങ്ങിയവരിലെ മറ്റൊരു താരം. ജോഫ്ര ആര്‍ച്ചറുടെ ആറു വിക്കറ്റ് പ്രകടനമാണ് ഓസീസിനെ കടപുഴക്കിയത്. സാം കുറാന് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. സ്മിത്തും ലബുഷെയ്നും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 69 റണ്‍സാണ് ടീമിന്റെ സ്കോറിങിലെ പ്രധാന സംഭാവന. ടൂര്‍ണമെന്റില്‍ ദയനീയ പ്രകടനം നടത്തുന്ന വാര്‍ണറിന് (5) ഇത്തവണയും രക്ഷയില്ല. താരത്തെ ആര്‍ച്ചര്‍ മടക്കി. പിന്നീട് വന്ന മാര്‍ക്കസ് ഹാരിസിനെയും (3) ലബുഷെയ്നെയും മടക്കിയാണ് ആര്‍ച്ചര്‍ ഇംഗ്ലണ്ടിന് ബ്രേക് ത്രൂ നല്‍കിയത്.
നേരത്തേ ജോസ് ബട്ട്ലറിന്റെയും (70) ജോ റൂട്ടിന്റെയും (57) റോറി ബേണ്‍സിന്റെയും (47) അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന്റെ സ്കോര്‍ 300നടുത്തെത്തിച്ചത്. സന്ദര്‍ശകര്‍ക്കായി മിച്ചല്‍ മാര്‍ഷ് അഞ്ചും ബാറ്റ് കുമ്മിന്‍സ് മൂന്നും പീറ്റര്‍ സിഡില്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."