ആവടുക്കയില്‍ വിദ്യാര്‍ഥിനിയുടെ മരണം; സമാന രോഗലക്ഷണങ്ങളോടെ രണ്ടണ്ട് ബന്ധുക്കളും ചികിത്സ തേടി
പേരാമ്പ്ര: പന്തിരിക്കര ആവടുക്കയില്‍ കഴിഞ്ഞ ദിവസം മരിച്ച വിദ്യാര്‍ഥിനിയുടെ സമാന രോഗലക്ഷണങ്ങളോടെ വീട്ടിലെ രണ്ടണ്ടുപേര്‍ കൂടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയതോടെ നാട്ടുകാര്‍ ആശങ്കയില്‍. മരിച്ച കുട്ടിയുടെ അനിയത്തിയും മാതൃപിതാവുമാണ് ചികിത്സ തേടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ആവടുക്ക കൂളികെട്ടുംപാറ ശ്രീധരന്റെ മകളും പടത്തുകടവ് ഹോളി ഫാമിലി സ്കൂള്‍ ഒന്‍പതാം തരം വിദ്യാര്‍ഥിയുമായ സനുഷ (14) മരിച്ചത്.
വയറുവേദനയും ഛര്‍ദിയും വന്നതിനെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഞായറാഴ്ച രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ എത്തിക്കും മുന്‍പെ മരിച്ചു. രോഗം സ്ഥിരീകരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ചൊവ്വാഴ്ചയാണ് സഹോദരിക്കും മാതൃപിതാവിനും വയറുവേദനയും ഛര്‍ദിയും തുടങ്ങിയത്. കൂത്താളി പി.എച്ച്.സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനിലിന്റെ നേതൃത്വത്തില്‍ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവര്‍ക്കും അസുഖം കുറഞ്ഞതായും ആശുപത്രിയില്‍നിന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നിപാ പിടിപെട്ട സൂപ്പിക്കട ആവടുക്കയ്ക്ക് സമീപ പ്രദേശമാണ്. സമീപ പ്രദേശത്തുള്ള ചില കുടുംബങ്ങള്‍ വീട് ഒഴിഞ്ഞു പോയ സാഹചര്യവുമുണ്ടണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ടണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."