HOME
DETAILS
MAL
പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം
backup
June 12 2017 | 23:06 PM
വടക്കാഞ്ചേരി: ബോയ്സ് എല്‍.പി സ്കൂളില്‍ ഇനി മുതല്‍ പ്രഭാത ഭക്ഷണവും. ഇഡ്ലി, ദോശ, വട എന്നിങ്ങനെയുള്ള വിഭവങ്ങളാണ് പ്രഭാത ഭക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിര്‍ധന വിഭാഗങ്ങളില്‍ പെട്ട നിരവധി കുട്ടികള്‍ പഠനം നടത്തുന്ന സ്കൂളില്‍ കുട്ടികള്‍ക്ക് ഏറെ അനുഗ്രഹമാകുന്നതാണ് പദ്ധതി. പി.ടി.എ കമ്മിറ്റി, പൂര്‍വ്വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തിപ്പ്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി.എന്‍ ലളിത ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന് അധ്യക്ഷയായി. (പധാന അധ്യാപിക എം.കെ സുബൈദ,റോഷന്, ശശികുമാര്‍ കൊടയ്ക്കാടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."