ഇടതുപക്ഷ സര്‍ക്കാരിന്റെ മദ്യ വ്യാപനം കേരളത്തെ വീണ്ടും പിറകോട്ടടിക്കും: കെ.കെ അഫ്സല്
കയ്പമംഗലം:യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്ന മദ്യവിരുദ്ധ സമീപനങ്ങളെ തകിടം മറിച്ച് കേരളത്തില്‍ മദ്യം വ്യാപിപ്പിക്കാനുള്ള ഇടത് സര്‍ക്കാരിന്റെ മദ്യ നയം കേരളത്തെ വീണ്ടും പിറകോട്ടടിക്കുമെന്ന് യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ.അഫ്സല് അഭിപ്രായപ്പെട്ടു.
യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനവും മദ്യവിരുദ്ധ കൂട്ടായ്മയും കയ്പമംഗലം മൂന്നുപീടികയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യവര്‍ജനം എന്ന് പറഞ്ഞ് എല്ലാം ശരിയാക്കാന്‍ ഇറങ്ങി തിരിച്ച ഇടതുപക്ഷ സര്‍ക്കാര്‍ മദ്യം വ്യാപിപ്പിച്ച് നാട്ടില്‍ കുറഞ്ഞ് വന്നിരുന്ന അക്രമങ്ങളും കൊലപാതകങ്ങളും കുടുംബതര്‍ക്കങ്ങളും തിരിച്ച് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷത്തെ തിരഞ്ഞെടുപ്പിന് സഹായിച്ച മദ്യ ലോപികളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലുള്ള വാഗ്ദാനം തിരിച്ച് നടപ്പിലാക്കിയപ്പോഴാണ് കേരളത്തിലെ ജനതയെ മുഴുവന്‍ സര്‍ക്കാര്‍ തീര്‍ത്തും ശരിയാക്കിയത് എന്ന് അദ്ദേഹം സൂചിപ്പിച്ചു.
പി.എ സാജുദ്ദീന് അ്യക്ഷനായി. മദ്യവിരുദ്ധ കൂട്ടായ്മയില്‍ യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് കെ.കെ.സക്കരിയ മുഖ്യ പ്രഭാഷണം നടത്തി. പി.എ അബ്ദുല്‍ ജലീല്‍, അഫ്സല് യൂസഫ്, കെ.എ നസ്റുദ്ദീന്‍, യു.വൈ ഷമീര്‍, പി.ബി അനസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."