'പോളണ്ടിന്റെ ആന്‍ഫ്രാങ്ക് 'റനിയയുടെ ഡയറി പുനഃപ്രസിദ്ധീകരിക്കുന്നു
ന്യൂയോര്‍ക്ക്: നാസി പട്ടാളം കൊലപ്പെടുത്തിയ 'പോളണ്ടിന്റെ ആന്‍ഫ്രാങ്ക് 'റനിയയുടെ ഡയറി പുനഃപ്രസിദ്ധീകരിക്കുന്നു. 'ഇന്ന് 8 മണിമുതല്‍ ഞങ്ങളെ ഗൊട്ടോയില്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഞാനിനി ഇവിടെയാണ്. ലോകം എന്നില്‍ നിന്നും വേര്‍പെട്ടിരിക്കുന്നു. ഞാന്‍ ലോകത്തില്‍ നിന്നും'. ഞങ്ങള്‍ ഭീകരമായ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇന്ന് അതിനേക്കാള്‍ ഏറെ ഭീതിതമായ ദിനമണ്.' റെനിയ സ്‌പെഗള്‍ എന്ന 18 വയസ്സുകാരിയായ ജൂതപെണ്‍കുട്ടി 1942 ജൂലൈ 15ന് നാസി പട്ടാളത്തിന്റെ തടവറയിലായ ദിവസം തന്റെ ഡയറിയില്‍ കുറിച്ചു. അതേ വര്‍ഷം തന്നെ റെനിയയെ ജൂതപട്ടാളം വെടിവച്ചുകൊല്ലുകയും ചെയ്തു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂതര്‍ക്കായി ഒരുക്കിയ ഹോളോകോസ്റ്റ് തടവറയിലെ ക്രൂരതകളും 14 വയസ്സുമുതല്‍ 18 വയസ്സുവരെയുള്ള തന്റെ കൊച്ചു ജീവിതം കോറിയിട്ട ഡയറി ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പിനെ ഓര്‍മിപ്പിക്കും.
എന്നാല്‍ 1942 ല്‍ ആന്‍ഫ്രാങ്ക് ഡയറി എഴുതിതുടങ്ങുന്ന വര്‍ഷമാണ് റെനിയ വെടിയേറ്റു മരിക്കുന്നത്. ലോകം വായിക്കപ്പെടേണ്ട റെനിയയുടെ ഡയറി പുറംലോകം കാണാന്‍ എടുത്തത് എഴുപത് വര്‍ഷമാണ്. 2012ല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഡയറി റെനിയയുടെ കുടുംബമാണ് വിപുലമായി പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത്.
1939 ല്‍ ആണ് റെനിയ ഡയറി എഴുതാന്‍ തുടങ്ങുന്നത്. യുദ്ധകാലത്ത് അമ്മയുടെ അടുത്തുനിന്നു മാറി കിഴക്കന്‍ പോളണ്ടിലെ പ്ലസ്മിസിലില്‍ തന്റെ മുത്തശ്ശിയോടൊപ്പമാണ് റെനിയ ജീവിച്ചത്.
സോവിയറ്റ് യൂനിയന്റെ കൈയിലായിരുന്ന കിഴക്കന്‍ പോളണ്ട് 1941 ല്‍ നാസികള്‍ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് ഒരുവര്‍ഷക്കാലത്തോളം ഒളിവില്‍ കഴിഞ്ഞ റെനിയയും സംഘത്തെയും പിടിക്കുമെന്നുറപ്പായപ്പോള്‍ തന്റെ ഡയറി അവള്‍ കൂട്ടുകാരനെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു.
നാസികളില്‍ നിന്നും രക്ഷപ്പെട്ട അവളുടെ കൂട്ടുകാരന്‍ ഓസ്റ്റ്വിച്ചിലേക്ക് പോകുന്നതിനുമുമ്പ് ഡയറി മറ്റൊരാള്‍ക്ക് കൈമാറുകയും തുടര്‍ന്ന് 1950 ല്‍ ഡയറി തിരികെ വാങ്ങി ന്യൂയോര്‍ക്കിലുള്ള റെനിയയുടെ അമ്മയ്ക്കും സഹോദരി എലിസബത്ത് ബെല്ലാക്കിനും കൈമാറുകയുമായിരുന്നു. എന്നാല്‍ അവിടെയും ഡയറി വെളിച്ചം കണ്ടില്ല. പ്രിയസഹോദരിയുടെ ഡയറിയുടെ ചിലഭാഗങ്ങള്‍ വായിച്ചപ്പോല്‍ തന്നെ ദുഃഖം താങ്ങാതെ എലിസബത്ത് മുഴുവന്‍ വായിക്കാതെ ബാങ്ക്‌ലോക്കറില്‍ സൂക്ഷിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 2012 ല്‍ അവരുടെ മകള്‍ക്ക് ഡയറിയില്‍ എഴുതിയത് വായിക്കണമെന്ന ആഗ്രഹം തോന്നിയപ്പോഴാണ് ഡയറി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത്.
ഒരു കവിയത്രിയാകണെമെന്നാഗ്രഹിച്ച റെനിയയുടെ നിരവധി കവിതകളും അന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങളും ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ലോകമനസാക്ഷിയെ പിടിച്ചുകുലുക്കിയ ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറുപ്പകള്‍ പോലെ യുദ്ധ ഭീകരത വെളിവാക്കുന്ന റെനിയയുടെ ഡയറി ഉടന്‍ പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."