നാട്ടുപച്ച പരിസ്ഥിതി കൂട്ടായ്മ വൃക്ഷത്തെകള്‍ നട്ടു
പെരിയ: 'മരം വളരണം, ജലം വരളരുത്, ജീവന്‍ വലയരുത് ' എന്ന മുദ്രാവാക്യമുയര്‍ത്തി രാവണീശ്വരത്തെ നാട്ടുപച്ച പരിസ്ഥിതി കൂട്ടായ്മയും വാണിയമ്പാറ ചങ്ങമ്പുഴ കലാകായിക വേദി പ്രവര്‍ത്തകരും പെരിയ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്നു നാടു നീണാല്‍ വാഴാന്‍ കാടു വളരണമെന്ന ഉദ്ദേശത്തോടെ ഒട്ടനവധി വൃക്ഷതൈകള്‍ നാട്ടു പിടിപ്പിച്ചു.
പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വയോജന പകല്‍ വിശ്രമ കേന്ദ്രത്തിലും സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ ഔഷധ, ഫല, തണല്‍വൃക്ഷത്തൈകളാണ് നാട്ടത്. സാമൂഹികാരോഗ്യ കേന്ദ്രം പരിസരത്തു നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി ഉദ്ഘാടനം ചെയ്തു. നാട്ടുപച്ച കോഓര്‍ഡിനേറ്റര്‍ രാമകൃഷ്ണന്‍ വാണിയമ്പാറ അധ്യക്ഷനായി. മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ.ശ്രീജിത്ത് കൃഷ്ണന്‍, ഡോ.രാഘവന്‍, വിജയന്‍ പച്ചിക്കാരന്‍, ഇ.കെ സുബൈര്‍ പെരിയ എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ ബാബുരാജ്, ഹരീഷ്, സ്റ്റാഫ് നഴ്‌സ് രതീഷ്, പരിസ്ഥിതി പ്രവര്‍ത്തകരായ കൃഷ്ണന്‍ പുല്ലൂര്‍, ശോഭന പെരിയ, അഖിലേഷ്, പ്രകാശന്‍, അജേഷ്, ഷാജു, അശ്വിന്‍ വരദ, പി രവീന്ദ്രന്‍, വിനോദ് കൊടിലംഗാല്‍ എന്നിവര്‍ വൃക്ഷത്തൈകള്‍ നടുന്നതില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."