കടാതി വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
മൂവാറ്റുപുഴ: കൊച്ചി, ധനുഷ് കോടി ദേശിയ പാതയിലെ കടാതിയില്‍ ഇന്നോവ കാര്‍ ഓട്ടോറിക്ഷയിലിടിച്ചണ്ടായ അപകടത്തില്‍ മരിച്ചവരുടെ സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. ഞായറാഴ്ച വൈകിട്ട മൂന്നരയോടെയുണ്ടായ അപകടത്തില്‍ മരണമടഞ്ഞ ഓട്ടോഡ്രൈവര്‍ മൂവാറ്റുപുഴ അഞ്ചല്‍പെട്ടി കണിക്കുടിയില്‍ കെ.എം ഷിനാജ് ( 34 )ന്റെ കബറടക്കം കാലാമ്പൂര്‍ സെന്‍ട്രല്‍ ജുമാ മസ്ജിദിലെ കബര്‍സ്ഥാനിലും വാളകം കുന്നയ്ക്കാല്‍ തെക്കേമങ്കാരത്ത് ടി.വി.ഡിബി ( 34 )ന്റെ മൃതദേഹം വീട്ടുവളപ്പിലും സംസ്‌കരിച്ചു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ഒരു മണിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി കുറച്ചുസമയം വീടുകളില്‍ പൊതു ദര്‍ശനത്തിനു വച്ചതിനുശേഷമാണ് സംസ്‌കാരം നടത്തിയത്. ജീവിതത്തിന്റെ നാനാ തുറകളില്‍ പെട്ട നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ ഇരു വീടുകളിലും എത്തിയിരുന്നു.
കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ മൂവാറ്റുപുഴ കടാതി പാലത്തിനു സമീപം ഞായറാഴ്ച വൈകിട്ട് 4.30 യോടെയാണ് നാടിനെ നടുക്കിയദാരുണമായ അപകടം ഉണ്ടായത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന കാര്‍ എറാണുകുളം ഭാഗത്ത് നിന്നും വന്ന ഓട്ടോറിക്ഷയിലും പിന്നാലെ വന്ന കാറിലും ഇടിക്കുകയായിരുന്നു. പോത്താനിക്കാട് കൊല്ലറക്കല്‍ പോള്‍മാത്യുവിന്റെ മകന്‍ ജിമ്മി (34)നെ സംഭവമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."