ടവര്‍ നിര്‍മാണം: വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ നിരാഹാര സമരം
കയ്പമംഗലം: ശ്രീനാരായണപുരം അഞ്ചങ്ങാടിയില്‍ ടവര്‍ നിര്‍മാണം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം.
വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിച്ചു. ശ്രീനാരായണപുരം പഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മേഖലയില്‍ ടവര്‍ സ്ഥാപിക്കാനായി നീക്കം ആരംഭിക്കുന്നതിനെതിരേ ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ ഇന്നലെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സ്വകാര്യ മൊബൈല്‍ കമ്പനി അധികൃതര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് ഇരുപതോളം വരുന്ന വീട്ടമ്മമാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. വനിതാ പൊലിസുകാര്‍ ഉള്‍പ്പെടെ അന്‍പതോളം പൊലിസുകാര്‍ ഈ സമയം സ്ഥലത്തു ക്യാംപ് ചെയ്തിരുന്നു. പ്രതിഷേധക്കാരായ ഇരുപതോളം വീട്ടമ്മമാരെ മതിലകം പൊലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും പൊലിസും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തു.
സംഭവം ഗൗരവാവസ്ഥയില്‍ എത്തിയതോടെ മതിലകം എസ്.ഐ കെ.പി മിഥുന്‍ ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. കസ്റ്റഡിയില്‍ എടുത്തവര്‍ കേസ് എടുക്കാതെ വിട്ടയക്കാനും ടവര്‍ നിര്‍മാണം സംബന്ധിച്ച് ഏതാനും ദിവസങ്ങള്‍ക്കുളില്‍ നടക്കുന്ന ഹിയറിങ് നടക്കുന്നത് വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയില്ലെന്നും ഇരു വിഭാഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഈ മാസം ഒന്‍പതിനാണ് ടവര്‍ നിര്‍മിക്കാനായി സ്ഥലം വീട്ടു നല്‍കിയ വലിയപറമ്പില്‍ കുട്ടനുമായാണ് ഹിയറിങ് നടക്കുക. സ്വകാര്യമൊബൈല്‍ കമ്പനി അധികൃതര്‍ ഇന്നലെ വൈകിട്ട് സ്ഥലത്തെത്തി ടവര്‍ നിര്‍മാണത്തിന്റെ ആദ്യ പടിയായുള്ള പൈലിങ് ആരംഭിച്ചു. ഇതേ സമയം ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നിരാഹാര സമരം ആരംഭിച്ചു. ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളായ മണികണ്ഠന്‍ മാടത്തിങ്കല്‍,പ്രതാപന്‍ കൊള്ളിക്കത്തറ, പഞ്ചായത്ത് അംഗം ഷൈബി ദിനകരന്‍ എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചിട്ടുള്ളത്. ടവര്‍ നിര്‍മാണം നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ടു ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് അഞ്ചങ്ങാടി മേഖലയിലെ കടകള്‍ അടച്ചും മറ്റും കരിദിനം ആചരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."