HOME
DETAILS
MAL
വിദേശബാങ്കിലെ നിക്ഷേപം: കള്ളപ്പണ നിയമപ്രകാരം മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതിവകുപ്പിന്റെ നോട്ടിസ്
backup
September 14 2019 | 03:09 AM
ന്യുഡല്‍ഹി: വിദേശബാങ്കിലെ നിക്ഷേപത്തിന്റെ പേരില്‍ റിലയന്‍സ് അധിപന് മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതിവകുപ്പിന്റെ നോട്ടിസ്. ആദായനികുതി വകുപ്പിന്റെ മുംബൈ യൂനിറ്റാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ദേശീയ ദിനപ്പത്രം നല്കിയ വാര്‍ത്തയെക്കുറിച്ച് എന്നാല്‍ ഇങ്ങനെയൊരു നോട്ടിസ് ലഭിച്ചിട്ടില്ലെന്നാണ് അംബാനി കുടുംബത്തിന്റെ വിശദീകരണം. 2015ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ്.
മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കള്‍ക്കുമാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ജനീവയിലെ എച്ച്.എസ.്ബി.സി ബാങ്കിലെ ക്യാപിറ്റല്‍ ഇന്‍വസ്റ്റ്മെന്റ് ട്രസ്റ്റിന്റെ അക്കൗണ്ടിനെക്കുറിച്ചാണ് വിശദീകരണം തേടിയിട്ടുള്ളത്. മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് നോട്ടിസ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."