വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസ് കെട്ടിടം ഉപയോഗമില്ലാതെ നശിക്കുന്നു
മാള: പുത്തന്‍ചിറ പഞ്ചായത്തിലെ വാര്‍ഡ് ഒന്‍പതിലെ പാറേമേല്‍ തൃക്കോവല്‍ പ്രദേശത്തുള്ള വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ് കെട്ടിടം ഉപയോഗമില്ലാതെ നശിക്കുന്നു. മുന്‍പഞ്ചായത്ത് പ്രസിഡന്റായ വി.എന്‍ വിഷ്ണു നമ്പൂതിരിപ്പാട് സൗജന്യമായി കൊടുത്ത പത്ത് സെന്റ് സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ആദ്യം ഈ കെട്ടിടം മഹിളാ സമാജം ഓഫീസായിട്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് ഗ്രാമസേവകന്റെ ഓഫിസായി മാറി. ആഴ്ചയില്‍ ഒരുദിവസം ഗ്രാമസേവകന്‍ ഈ ഓഫിസില്‍ അഞ്ചോളം വാര്‍ഡുകളിലെ കാര്യങ്ങള്‍ നോക്കുന്നതിനും മറ്റുമായി തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് മേല്‍ക്കൂരയിലെ കഴുക്കോലും ഉത്തരവും തകര്‍ന്നു ഓട് ഇടിഞ്ഞ് വീഴാറായപ്പോള്‍ 2002- 03 വര്‍ഷം അന്നത്തെ പഞ്ചായത്തംഗത്തിന്റെ ശ്രമഫലമായി രണ്ട്‌ലക്ഷം രൂപ ഉപയോഗിച്ച് മുകള്‍ വശം കോണ്‍ക്രീറ്റ് ചെയ്ത് കെട്ടിടം ബലപെടുത്തിയിരുന്നു. തുടര്‍ന്ന് ഓഫിസ് നവീകരിച്ചു ഗ്രാമസേവകന്റെ മുഴുവന്‍ സമയ ഓഫിസ് ആയി പ്രവര്‍ത്തിച്ചു വന്നപ്പോഴാണ് സര്‍ക്കാര്‍ ഗ്രാമസേവകന്‍മാരുടെ സേവനം പഞ്ചായത്തിലേക്ക് മാറ്റിയത്. പ്രവര്‍ത്തനം നിലച്ചതോടെ കെട്ടിടം കാട്കയറി നശിച്ച് കൊണ്ടിരിക്കുകയാണ്. മുന്‍ എം.പി കെ.പി.ധനപാലന്‍ ഇവിടെ കമ്മ്യൂണിറ്റി ഹാള്‍ പണിയുന്നതിന് വേണ്ടി അഞ്ച് ലക്ഷം രൂപ അനുവദിച്ചതായും, എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം പൊളിക്കുവാന്‍ അനുമതി നല്‍കാത്തതിനാല്‍ ഫണ്ട് നഷ്ടപെട്ടായും അറിയുന്നു.കെട്ടിടം പൊളിച്ച് നീക്കി പൊതു ജനാവശ്യപ്രകാരം കമ്മൂണിറ്റി ഹാള്‍ നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ക്കിടയില്‍ ആവശ്യം ഉയരുന്നുണ്ട്. പഞ്ചായത്ത് ഗ്രാമസഭ തുടങ്ങിയ പൊതു പരിപാടികള്‍ക്കും കമ്മ്യൂണിറ്റി ഹാള്‍ ഉപയോഗിക്കാനാവുമെന്ന് അഭിപ്രായമുണ്ട്. ഇപ്പോള്‍ ഈ പദേശത്തുകാര്‍ക്ക് തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യുന്നതിന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കേന്ദ്രത്തിലെത്തണം. കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിച്ചാല്‍ അത് പോളിംങ്ങ് ബൂത്തായും ഉപയോഗിക്കാനുവുമെന്നും ചൂണ്ടി കാണിക്കപ്പെടുന്നു. കെട്ടിട പുനര്‍നിര്‍മ്മാണത്തിന് എം.പി, എം.എല്‍.എ ഫണ്ടുകള്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.യു. കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി രംഗത്ത് എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."