ഈ പ്രതിസന്ധി നോട്ടു നിരോധനത്തിന്റെ അനന്തര ഫലം: ജി.എസ്.ടി ഘടനയില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമായിട്ടില്ലെങ്കിലും നോട്ടുനിരോധനവും തെറ്റായ സാമ്പത്തിക, തൊഴില്‍നയങ്ങളുടെയും അനന്തരഫലമാണിതെന്ന് വ്യക്തമാകുന്നു.
ഇതുവരേ നോട്ടു നിരോധനത്തെ ന്യായീകരിച്ച കേന്ദ്ര സര്‍ക്കാറിനിപ്പോള്‍ മറുപടിയില്ലാതായിരിക്കുകയാണ്.
അതേ സമയം ജി.എസ.്ടി ഘടനയില്‍ മാറ്റംവരുത്താനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. നടപ്പുവര്‍ഷം ജി.എസ്.ടി വരുമാനവളര്‍ച്ചയില്‍ 16 ശതമാനമാണ് കേന്ദ്രം ലക്ഷ്യമിട്ടത്. ഇത് നേടണമെങ്കില്‍ പ്രതിമാസം1.17 ലക്ഷം കോടി രൂപ ലഭിക്കണം. ആഗസ്റ്റില്‍ ലഭിച്ചത് 98,000 കോടി രൂപയാണ്. ഇത് നേടാനാവില്ലെന്നും ഉറപ്പായിക്കഴിഞ്ഞു.
വില്‍പ്പനയിടിഞ്ഞ വാഹനങ്ങള്‍, ബിസ്‌കറ്റ് അടക്കമുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ച് ഇതിലൂടെയുണ്ടാകുന്ന വരുമാനചോര്‍ച്ച ഇല്ലാതാക്കി അടിസ്ഥാനനികുതി അഞ്ച് ശതമാനത്തില്‍ നിന്ന് എട്ടായി ഉയര്‍ത്താനുമാണ് നീക്കമെന്നാണ് സൂചന.
ഈ മാസം 20ന് ഗോവയില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടായേക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ എന്തു പ്രതിവിധി എന്ന കാര്യത്തില്‍ തലപുകഞ്ഞുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍. ഉചിതമായൊരു ഫോര്‍മുല ഉരുത്തിരിഞ്ഞ് വന്നിട്ടില്ലെങ്കിലും ജി.എസ്.ടിയില്‍ മാറ്റം വരുത്തി ഇടക്കാല ആശ്വാസം വരുത്താനാവുമോ എന്ന പരീക്ഷണത്തിനാണ് ഇപ്പോഴത്തെ ശ്രമം.
ഇത് സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്നുറപ്പാണ്. അതുകൊണ്ട് പല സംസ്ഥാന സര്‍ക്കാരുകളും ഇതിനെതിരേ രംഗത്തുവന്നു കഴിഞ്ഞു. രാജ്യത്ത് ആദ്യം പ്രതിസന്ധിയുണ്ടെന്ന് സമ്മതിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. അപ്പോള്‍ പ്രതിവിധിയും താനേ ഉണ്ടാകുമെന്നാണ് കേരള ധനമന്ത്രി ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടിയത്.
വാഹനങ്ങളുടെയും സ്പെയര്‍ പാര്‍ട്സുകളുടെയും നികുതി 28ല്‍നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ വ്യവസായികള്‍ സമ്മര്‍ദം ചെലുത്തുന്ന പശ്ചാത്തലത്തിലാണ് മന്ത്രി നിതിന്‍ ഗഡ്കരി ജി.സ്.ടി ഘടനയില്‍ മാറ്റം വരുത്താനൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിസ്‌കറ്റുകളുടെ നികുതി 18 നിന്ന് 12 ശതമാനമാക്കാനാണ് നീക്കം. ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയുടെ കുറഞ്ഞ നികുതിയാണ് വര്‍ധിപ്പിക്കുന്നത്. ഇത് സാധാരണക്കാര്‍ക്ക് ദോഷമാവുമെന്നാണ് വിലയിരുത്തല്‍. എല്ലാ പരിഷ്‌കാരവും സംസ്ഥാനങ്ങളെയാണ് വലയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."