ഗാന്ധിയെ ജാതിവല്‍കരിച്ച് മതേതരത്വത്തെ തുടച്ചു നീക്കാമെന്ന ഫാസിസ്റ്റ് ധാരണ: ബാലചന്ദ്രന്‍ വടക്കേടത്ത്
തൃശൂര്‍: ഗാന്ധിജിയെ ജാതിവല്‍കരിച്ചാല്‍ മതേതര മനോഭാവത്തെ ഇന്ത്യന്‍ മനസില്‍ നിന്നും തുടച്ച് നീക്കാന്‍ കഴിയുമെന്ന തെറ്റായ ഫാഷിസ്റ്റ് ധാരണയാണ് ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷായിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്.
ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കള്‍ അറിയപ്പെട്ടിരുന്നതും,അറിയപ്പെടുന്നതും ജാതിയുടെയോ മതത്തിന്റെയോ പേരിലല്ല. പക്ഷേ, ഇന്നത്തെ പല സംഘപരിവാര്‍ നേതാക്കള്‍ക്കും ജാതി പറയാതെ നില്‍ക്കാനാവാത്ത സാഹചര്യമാണ്. അതിെന്റ അപകര്‍ഷതാ ബോധമാണ് ബുദ്ധിമാനായ ബനിയ പരാമര്‍ശത്തിലൂടെ ഗാന്ധിയെ അപമാനിച്ച് അമിത്ഷാ പ്രകടിപ്പിച്ചത്. ഗാന്ധിയുടെ സമുദായം പ്രചരിപ്പിച്ച്,അങ്ങനെ ഗാന്ധിയും മതത്തിെന്റ ആളാണെന്ന് വരുത്താനുള്ള ശ്രമത്തെ ജാതി കൊണ്ട് തന്നെ നേരിടേണ്ടി വരും.അമിതാഷായുടെ മതമേത് എന്ന ചോദ്യവും ഉന്നയിക്കപ്പെടാം.
ജൈനമത വിശ്വാസി എങ്ങനെ ഹിന്ദുവിെന്റ നേതാവാകുമെന്നത് ചരിത്രത്തിലെ വൈരുദ്ധ്യതയാണ്. ഈ വൈരുദ്ധ്യത്തിലാണ് ഇന്ത്യന്‍ അസഹിഷ്ണുതയുടെ പുതിയ മുഖം കാണുന്നത്.
മതേതരത്വവും ദേശീയതയും ജനാധിപത്യവും രൂപപ്പെടുത്തിയ ഒരു പ്രത്യയശാസ്ത്രമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ആ പ്രത്യയശാസ്ത്രത്തെ നിഷേധിക്കുന്നവര്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരേണ്ടതായിരുന്നു.എന്നാല്‍ ആ വിധത്തില്‍ ഉണ്ടായില്ലെന്നത് ഖേദകരമാണ്. മറ്റുള്ളവരുടെ പ്രതിരോധം കണ്ട് ചിരിക്കുന്നത് ഫാഷിസത്തിെന്റ മുഖലക്ഷണമാണ്. അതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരേണ്ടതുണ്ട്. ഗാന്ധിജി മുന്‍കൂട്ടി കണ്ടാണ് പലകാര്യങ്ങളും നിര്‍വഹിച്ചതെന്ന അമിതാഷായുടെ പരാമര്‍ശം പരിശോധിക്കപ്പെടേണ്ടതാണ്. 1946ല്‍ ഭരണഘടനാ സബ്കമ്മിറ്റിക്ക് ഗാന്ധിജി കൊടുത്തൊരു നിര്‍ദ്ദേശം അമിത്ഷാ വായിച്ചിരിക്കാന്‍ ഇടയില്ല.
വര്‍ഗീയത രൂപപ്പെടുമെന്നും അസഹിഷ്ണുത ഇന്ത്യയില്‍ ഉണ്ടാവാന്‍ ഇടയുണ്ടെന്നും അതിന് സന്നദ്ധ സംഘടനകള്‍ രൂപവല്‍ക്കരിക്കണമെന്നും മുന്‍കൂട്ടി കണ്ട് പറഞ്ഞയാളാണ് ഗാന്ധിജി. ഈ ദീര്‍ഘവീക്ഷണം തന്നെയാണ് ഗാന്ധിജിയെ വ്യത്യസ്തനാക്കുന്നതും മതേതരവാദിയാക്കുന്നതും രാഷ്ട്രപിതാവാക്കുന്നതുമെന്നും വടക്കേടത്ത് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."