HOME
DETAILS

മരടില്‍ സര്‍ക്കാര്‍ പുതിയ അഫ്ഡിവിറ്റ് നല്‍കണമെന്ന് ചെന്നിത്തല: നിയമവശം നോക്കി വേണ്ടതു ചെയ്യുമെന്ന് കോടിയേരി

  
backup
September 14 2019 | 05:09 AM

marad-issue-comment-kodiyeri-with-chennithala12

കൊച്ചി: മരടിലെ ഫ്ളാറ്റുടമകളുടെ സങ്കടം കേള്‍ക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തി. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഫ്‌ളാറ്റ് പൊളിച്ചു നീക്കാനുള്ള സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഫ്‌ളാറ്റുടമകള്‍ ഇവരോട് ബോധിപ്പിച്ചത്. എല്ലാം കേട്ട ശേഷം സാധ്യമായതെല്ലാം ചെയ്യാമെന്നും മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്കൊപ്പമാണ് താനെന്നും നിയമവശങ്ങള്‍ നോക്കി സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും കോടിയേരി ഉടമകള്‍ക്ക് ഉറപ്പ് നല്‍കി. നിയമ പോരാട്ടത്തില്‍ പരാജയപ്പെട്ടാലും നിങ്ങള്‍ ഒറ്റക്കായിരിക്കില്ല ഇറങ്ങേണ്ടി വരിക എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ രമേശ് ചെന്നിത്തലയും ഫ്‌ളാറ്റുടമകളുടെ പരാതി കേട്ടിരുന്നു. പ്രശ്‌നത്തില്‍ തെറ്റുപറ്റിയെന്ന് ഉറപ്പായ സ്ഥിതിക്ക് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പുതിയ അഫ്ഡിവിറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഫ്‌ളാറ്റുടമകള്‍ക്കൊപ്പമുണ്ടെന്ന ഉറപ്പും അദ്ദേഹം നല്‍കിയാണ് മടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago
No Image

ഡ്രൈവിങ് ലൈസന്‍സ് സര്‍വീസ് ചാര്‍ജ് കുറച്ചു; ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago
No Image

ചക്രവാതച്ചുഴി; കേരളത്തില്‍ ശക്തായ മഴയ്ക്കും കാറ്റിനും സാധ്യത; പത്ത് ജില്ലകളില്‍ ജാഗ്രതി

Kerala
  •  a month ago
No Image

ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പ്; അഡ്മിന്‍ കെ. ഗോപാലകൃഷ്ണന്‍; വിവാദം

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago