'പ്രളയാക്ഷരങ്ങള്‍' ആദ്യദിനം വിറ്റ് പോയത് 40,000 കോപ്പികള്‍
തൃശൂര്‍: പ്രളയത്തില്‍ നാശമായ ജില്ലയുടെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ട് സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പ്രളായക്ഷരങ്ങള് എന്ന പുസ്തകം പ്രകാശനം കഴിഞ്ഞ് വിറ്റ് പോയത് 40,000 കോപ്പികള്‍. ഇന്നലെ തൃശൂര്‍ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, സന്നദ്ധ സംഘടനകള്‍, സാംസ്കാരിക സംഘടനകള്‍ തുടങ്ങിയവ 10000, 5000, 1000 കോപ്പികള്‍ വീതം വാങ്ങി. മുഖ്യമന്ത്രിയില്‍ നിന്നും പുസ്തകം ആദ്യം വാങ്ങിയത് കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികളാണ്. പ്ലാസ്റ്റിക് കുപ്പികള്‍ വിറ്റുകിട്ടിയ തുകയില്‍ നിന്നാണ് ഇവര്‍ മുഖ്യമന്ത്രിയുടെ കൈയൊപ്പോടെ തന്നെ പുസ്തകം വാങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന് പ്രസിഡന്റ് പി.എസ് വിനയന് 10,000 കോപ്പിയും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍ ഹരി 5000 കോപ്പികളും വാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."