അനുമതിയില്ലാതെ കാലാവസ്ഥാ പ്രവചനം നടത്തുന്നവര്‍ക്ക് 10 വര്‍ഷം തടവും 20 ലക്ഷം റിയാല്‍ പിഴയും
റിയാദ്: കാലാവസ്ഥാ പ്രവചനം അനുമതിയില്ലാതെ നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി അധികൃതര്‍. ഇത്തരക്കാര്‍ക്ക് 10 വര്‍ഷം തടവും 20 ലക്ഷം റിയാല്‍ പിഴയും ഈടാക്കുമെന്ന് സഊദി കാര്‍ഷിക ജല പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. സഊദി അറേബ്യന്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളിലോ അനുബന്ധ മേഖലകളിലോ അംഗീകൃതമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കര്‍ശനമായി തടയുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ശക്തമായ പരിശോധന നടത്തുമെന്നും വാഹനങ്ങളും ഉപകരണങ്ങളും കണ്ടുകെട്ടി ഏഴ് ദിവസത്തിനകം പ്രത്യേക കോടതിയില്‍ പ്രതികളെ ഹാജരാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിനനുസൃതമായി കാലാവസ്ഥ വിഭാഗത്തിന്റെ നിയമ വ്യവസ്ഥയില്‍ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കാലാവസ്ഥാ നിരീക്ഷണ മേഖലയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ നാഷനല്‍ മീറ്റിയോറോളജിക്കല്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."